ദുബായ് : കോവിഡ് പ്രതിരോധ മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി കോവിഡ് ടെസ്റ്റ് നടത്തിയതില്‍ മറ്റൊരു രാജ്യത്തിനുമില്ലാത്ത നേട്ടം സ്വന്തമാക്കി യു എ ഇ. രാജ്യത്തെ ആകെ ജനസംഖ്യയിൽ കൂടുതൽ കോവിഡ് 19 ടെസ്റ്റുകൾ നടത്തുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി യു എ ഇ മാറിയതായി സർക്കാർ വക്താവ് ഡോ.ഒമർ അബ്ദുൾ റഹ്മാൻ അൽ ഹമാദിയാണ് അറിയിച്ചത്. 10.32 ദശലക്ഷം ടെസ്റ്റുകളാണ് യുഎഇ ഇതുവരെ നടത്തിയത്. സെപ്റ്റംബർ 30 മുതല്‍ ഈ മാസം ആറുവരെയുളള കാലയളവില്‍ 720802 ടെസ്റ്റുകളാണ് നടന്നത്. ഇക്കാലയളവില്‍ രോഗബാധിതരിൽ 16 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ആകെ ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ കണ്ടെത്തിയ രോഗബാധിതരുടെ എണ്ണം 1 ശതമാനമാണ്. . ഇതേ കാലയളവിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ 23 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.