മുംബൈ: സിറോ മലബാർ സഭയുടെ കല്യാൺ രൂപതയെ അതിരൂപതയായി ഉയർത്തി. കല്യാൺ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഭിഷിക്തനായി.
കല്യാൺ വെസ്റ്റ് സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികനായിരുന്നു. വിശുദ്ധ കുർബാനമധ്യേ ബോംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകി.
സഭയിലെ ബിഷപ്പുമാരും വൈദികരും സന്യാസിനികളും വിശ്വാസികളുമെല്ലാം പങ്കെടുത്ത ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു. പുതിയ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണത്തിന് അനുബന്ധമായി മുൻ ബിഷപ്പ് മാർ തോമസ് ഇലവനാലിന്റെ വിരമിക്കൽ ചടങ്ങും നടന്നു.
1988 ൽ രൂപീകരിക്കപ്പെട്ട കല്യാൺ രൂപത മുംബൈ, പൂനെ, നാസിക് മേഖലകളിലെ സിറോ മലബാർ വിശ്വാസികളുടെ ആത്മീയ കേന്ദ്രമാണ്. അതിരൂപത പദവി ലഭിച്ചതോടെ സഭയുടെ പ്രവർത്തനങ്ങൾക്കും നേതൃപരിപാലനത്തിനും കൂടുതൽ ശക്തി ലഭിക്കുമെന്നാണ് വിലയിരുത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.