തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ നാല് ഇടതു നേതാക്കൾക്ക് ജാമ്യം ലഭിച്ചു. വി ശിവൻകുട്ടി, കുഞ്ഞഹമ്മദ് മാസ്റ്റർ , കെ അജിത്, സികെ സദാശിവൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
ഒക്ടോബർ 15ന് കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയ സാഹചര്യത്തിലാണ് ജാമ്യമെടുത്തത്. ഓരോ പ്രതികളും 35,000 രൂപ വീതം കെട്ടിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു. അതേസമയം കേസിൽ മന്ത്രിമാരായ കെ.ടി. ജലീലും ഇ.പി. ജയരാജനും ജാമ്യമെടുത്തില്ല. തിരുവനന്തപുരം സിജഐം കോടതിയിൽ നേരിട്ടെത്തിയാണ് പ്രതികൾ ജാമ്യമെടുത്തത്.
കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷ നേരത്തെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എന്നിവരുൾപ്പെടെ കേസിലെ ആറു പ്രതികളും അടുത്ത മാസം 15നു ഹാജരാകാനും കോടതി നിർദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.