കോവിഡ് 19: സൗദി അറേബ്യയില്‍ 24 മരണം; ഒമാനില്‍ മരിച്ചത് 10 പേർ

കോവിഡ് 19: സൗദി അറേബ്യയില്‍ 24 മരണം; ഒമാനില്‍ മരിച്ചത് 10 പേർ

സൗദി അറേബ്യയില്‍ ബുധനാഴ്ച കൊവിഡ് ബാധിച്ച് 24 പേര്‍ മരിച്ചു. 468 പേരിലാണ് പുതുതായി രോഗബാധ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 596 പേ‍ർ രോഗമുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 337,711 പോസിറ്റീവ് കേസുകളില്‍ 323208 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4947 ആയി ഉയര്‍ന്നു. 9556 ആക്ടീവ് കേസുകളാണ് സൗദി അറേബ്യയിലുളളത്.

കുവൈറ്റില്‍ 475 പേരിലാണ് കോവിഡ് 19 രോഗബാധ റിപ്പോർട്ട് ചെയ്തത്. 597 പേ‍ർ രോഗമുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 108743 കേസുകളില്‍ 100776 പേര്‍ രോഗമുക്തി നേടി. 7 പേരുടെ മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 639 ആയി ഉയര്‍ന്നു. 7328 പേരാണ് ചികിത്സ തേടുന്നത്. ഇതില്‍ 127 പേർ ഗുരുതരാവസ്ഥയിലാണ്. 

ഒമാനില്‍ ബുധനാഴ്ച 817 പേരിലാണ് പുതുതായി രോഗബാധ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 54 പേ‍ർ രോഗമുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 103465 കേസുകളില്‍ 91 329 പേര്‍ രോഗമുക്തി നേടി. 10 പേരുടെ മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1000 ആയി ഉയര്‍ന്നു. 554 പേരാണ് ഇപ്പോഴും ചികിത്സയിലുളളത്. 211 പേരാണ് ഗുരുതരാവസ്ഥയിലുളളത്. 

ബഹ്റിനില്‍ 352 പേരിലാണ് കോവിഡ് 19 രോഗബാധ റിപ്പോർട്ട് ചെയ്തത്. 662 പേ‍ർ രോഗമുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 72662 കേസുകളില്‍ 67475 പേര്‍ രോഗമുക്തി നേടി. 3 പേരുടെ മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 261 ആയി ഉയര്‍ന്നു. 64 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. 4927 ആക്ടീവ് കേസുകളാണ് രാജ്യത്തുളളത്. 

ഖത്തറില്‍ 238 പേരിലാണ് കോവിഡ് 19 രോഗബാധ റിപ്പോർട്ട് ചെയ്തത്. 215 പേ‍ർ രോഗമുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 126965 കേസുകളില്‍ 124108 പേര്‍ രോഗമുക്തി നേടി. 2 പേരുടെ മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 218 ആയി ഉയര്‍ന്നു. 2855 ആക്ടീവ് കേസുകളാണുളളത്. ഇതില്‍ 347 പേ‍ർ ഗുരുതരാവസ്ഥയിലുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.