പ്രാർത്ഥനകൾക്ക് ഫലം; നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികൻ മോചിതനായി

പ്രാർത്ഥനകൾക്ക് ഫലം; നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികൻ മോചിതനായി

അബൂജ: ഭീതിയുടെയും അനിശ്ചിതത്വത്തിന്റെയും നാളുകൾക്ക് ഒടുവിൽ ആശ്വാസവാർത്ത. നൈജീരിയയിൽ സായുധസംഘം തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികൻ ഫാ. ബോബ്ബോ പാസ്ചൽ മോചിതനായി. രണ്ട് മാസത്തെ തടവിന് ശേഷമാണ് അദേഹം സ്വാതന്ത്യത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തിയത്.

കഠുന അതിരൂപതയിലെ സെന്റ് സ്റ്റീഫൻ ഇടവകയിൽ സേവനം ചെയ്യുന്നതിനിടെ കഴിഞ്ഞ നവംബറിലാണ് തോക്കുധാരികളായ അക്രമികൾ വൈദികനെ തട്ടിക്കൊണ്ടുപോയത്. ജനുവരി 17 നാണ് അദേഹത്തിന് മോചനം ലഭിച്ചതെന്ന് കഠുന അതിരൂപത ഔദ്യോഗികമായി അറിയിച്ചു. വൈദികന്റെ സുരക്ഷിതമായ മടങ്ങിവരവിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്ത എല്ലാവർക്കും അതിരൂപത നന്ദി രേഖപ്പെടുത്തി.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയ, ക്രൈസ്തവർക്കും വൈദികർക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളുടെ പേരിൽ രാജ്യാന്തര ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. 2009 മുതൽ ബൊക്കോഹറാം ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ രാജ്യത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.

ഇതിന്റെ ഭാഗമായി സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടും മതപരമായ വിദ്വേഷം കാരണവും വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് ഇവിടെ പതിവാകുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് നിരപരാധികളായ ക്രൈസ്തവരാണ് ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.