സിഡ്‌നി: കുട്ടികളെയും മൃഗങ്ങളെയും ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കുന്ന അന്താരാഷ്ട്ര 'സാത്താനിക്' ശൃംഖലയെ തകർത്ത് ന്യൂ സൗത്ത് വെയിൽസ് പൊലീസ്. മുൻ പൊലീസ് ഉദ്യോഗസ്ഥനും നീന്തൽ പരിശീലകനും ഉൾപ്പെടെയുള്ള പ്രമുഖർ സംഘത്തിൽ പിടിയിലായി. ആഗോളതലത്തിൽ ഈ ശൃംഖലയിൽ ഉൾപ്പെട്ട 145 പേരെ തിരിച്ചറിഞ്ഞതായും ഇവർ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും സ്റ്റേറ്റ് ക്രൈം കമാൻഡ് അറിയിച്ചു.
സംഘത്തിലെ പ്രധാനിയായ കോളിൻ മിൽനെ വുല്ലാഹ്രയിലെ വീട്ടിൽ നിന്നാണ് അറസ്റ്റിലായത്. മൃഗപീഡനം ഉൾപ്പെടെ 18 അതീവ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മുൻ നീന്തൽ പരിശീലകനായ മാർക്ക് ആൻഡ്രൂ സെൻഡെക്കി സംഘാംഗങ്ങളായ ബെഞ്ചമിൻ റെയ്മണ്ട് ഡ്രൈഡേൽ, സ്റ്റുവർട്ട് വുഡ്‌സ് റിച്ചസ് എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഇവരിൽ നിന്ന് നിരോധിത ലഹരി മരുന്നുകളും പൊലീസ് കണ്ടെടുത്തു.
ന്യൂ സൗത്ത് വെയിൽസ് പൊലീസ് സേനയിൽ നിന്ന് വിരമിച്ച ഡേവിഡ് എന്നയാളെ സിഡ്‌നി ഒളിമ്പിക് പാർക്കിലെ വിലാസത്തിൽ നിന്ന് ജനുവരി 22 ന് അറസ്റ്റ് ചെയ്തു. പൊലീസ് സേനയിൽ നിന്ന് വിരമിച്ച ശേഷമാണ് ഇയാൾ കുറ്റകൃത്യങ്ങളിൽ പങ്കാളിയായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾ നിലവിൽ ജോലി ചെയ്തിരുന്ന എൻ.എസ്.ഡബ്ല്യു ടെൽകോ അതോറിറ്റിയിൽ നിന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തു. കേസിൽ മാർച്ചിൽ ഇയാളെ കോടതിയിൽ ഹാജരാക്കും.
ഓസ്‌ട്രേലിയ, ന്യൂസിലന്ഡ്, യുഎസ്, കാനഡ, മെക്‌സിക്കോ, യൂറോപ്പ്, തെക്കേ അമേരിക്ക, തെക്കു കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ മറ്റ് നിയമ നിര്‍വ്വഹണ ഏജന്‍സികളിലേക്ക് റഫറലുകള്‍ നല്‍കിയതിലൂടെയാണ് രാജ്യാന്തര തലത്തില്‍ 145 കുറ്റവാളികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്.
പ്രതികളുടെ കൈവശം പീഡന ദൃശ്യങ്ങളുടെ വൻ ശേഖരം ഉണ്ടെന്നും ഇവ പ്രചരിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര തലത്തിൽ വലിയൊരു ശൃംഖലയാണ് ഇവർ കെട്ടിപ്പടുത്തതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടുതൽ പ്രതികൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.