ഓസ്‌ട്രേലിയയിൽ മരണത്തിന് വിട്ടുകൊടുത്ത പിഞ്ചുജീവൻ; വിരൽ കുടിക്കുന്ന 'സാമുവൽ' ലോകത്തിന്റെ നോവാകുന്നു; പ്രോ-ലൈഫ് പ്രക്ഷോഭം ശക്തം

ഓസ്‌ട്രേലിയയിൽ മരണത്തിന് വിട്ടുകൊടുത്ത പിഞ്ചുജീവൻ; വിരൽ കുടിക്കുന്ന 'സാമുവൽ' ലോകത്തിന്റെ നോവാകുന്നു; പ്രോ-ലൈഫ് പ്രക്ഷോഭം ശക്തം

ബ്രിസ്ബേൻ: ഗർഭച്ഛിദ്രം പരാജയപ്പെട്ടതിനെത്തുടർന്ന് 16-ാം ആഴ്ചയിൽ ജീവനോടെ ജനിച്ച കുഞ്ഞിന് ചികിത്സ നിഷേധിച്ച് മരണത്തിന് വിട്ടുകൊടുത്ത സംഭവം ആഗോളതലത്തിൽ വൻ പ്രതിഷേധത്തിന് തിരികൊളുത്തുന്നു. ഓസ്‌ട്രേലിയയിലെ ഒരു ആശുപത്രിയിൽ ജനിച്ച 'സാമുവൽ' എന്ന കുഞ്ഞ് ജനിച്ചയുടൻ സ്വന്തം വിരൽ കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരതയുടെ മുഖം ലോകമറിഞ്ഞത്.

"ആ കുഞ്ഞ് മരണത്തിന് വിട്ടുകൊടുക്കപ്പെട്ടു. ആരും അവനെ ഒന്ന് കോരിയെടുക്കാനോ, പൊതിയാനോ, അവന്റെ വേദന കുറയ്ക്കാൻ ആവശ്യമായ ചികിത്സ നൽകാനോ തയ്യാറായില്ല," സൗത്ത് ഓസ്‌ട്രേലിയൻ പ്രോ-ലൈഫ് ആക്ടിവിസ്റ്റ് ജോവാന ഹൗ പറഞ്ഞു. ആശുപത്രിയിലെ ഒരു വിസിൽ ബ്ലോവർ തന്റെ കരിയർ പോലും പണയപ്പെടുത്തി പുറത്തുവിട്ട ചിത്രമാണ് ലോകമനസാക്ഷിയെ പിടിച്ചുലച്ചത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ അധികൃതർ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ചും കുഞ്ഞുങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ഫെബ്രുവരി ഒമ്പതിന് ബ്രിസ്ബേനിൽ ക്വീൻസ്‌ലൻഡ് പാർലമെന്റ് ഹൗസിന് മുന്നിൽ ആയിരങ്ങൾ അണിനിരന്നു. "ക്വീൻസ്‌ലൻഡ് കുഞ്ഞുങ്ങൾക്കായുള്ള ജനകീയ സംഗമം" എന്ന പേരിൽ നടന്ന പ്രതിഷേധത്തിൽ പ്രോ-ലൈഫ് പ്രവർത്തകരും വിശ്വാസി സമൂഹവും പങ്കെടുത്തു.

ഗർഭച്ഛിദ്രത്തിന് ശേഷം ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സുരക്ഷയും വൈദ്യസഹായവും ഉറപ്പാക്കണമെന്ന ബില്ലിനെ ബ്രിസ്ബേൻ അതിരൂപത ശക്തമായി പിന്തുണച്ചിരുന്നു. കുഞ്ഞ് അതിജീവിക്കാൻ സാധ്യത കുറവാണെങ്കിൽ പോലും ഒരു മനുഷ്യജീവനെന്ന നിലയിൽ പരിചരണം നൽകാൻ മെഡിക്കൽ സ്റ്റാഫിന് ബാധ്യതയുണ്ടെന്ന് സഭ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.