സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല

സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നിരിക്കുന്ന സാഹചര്യത്തിൽ ബാറുകൾ തുറക്കുന്നത് ഉചിതമല്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.

തത്കാലം ബാറുകൾ തുറക്കില്ല. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ തുറക്കുന്ന കാര്യം ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി നിലപാടെടുത്തത്. യോഗത്തിൽ പങ്കെടുത്തവരാരും വ്യത്യസ്തമായ നിലപാട് പങ്കുവെച്ചില്ല. കൗണ്ടറുകളിലൂടെയുള്ള പാർസൽ വിൽപന തുടരാനും യോഗം അനുമതി നൽകി. 

സെപ്റ്റംബർ രണ്ടാമത്തെ ആഴ്ചമുതൽ ബാറുകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. കർണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നിട്ടുണ്ടെന്നും കർശന നിയന്ത്രണങ്ങളോടെ ഇവിടെയും അനുവദിക്കാമെന്നുമായിരുന്നു എക്സൈസ് കമ്മീഷണർ കഴിഞ്ഞ മാസം റിപ്പോർട്ട് നൽകിയത്. ആ ഘട്ടത്തിൽ സർക്കാരിനും അനുകൂല നിലപാടായിരുന്നുവെങ്കിലും നിലവിൽ രോഗവ്യാപനം അതിഗുരുതരമാണെന്നാണ് വിലയിരുത്തൽ. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.