കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിന്റെ പുതു വഴിയായ സ്റ്റാറ്റസ് തട്ടിപ്പുമായി രംഗത്ത് വന്നവരെ കുറിച്ച് ജാഗരൂകരായിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.
സ്റ്റാറ്റസിലൂടെ ദിവസവും അഞ്ഞൂറ് രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ ബാങ്ക് അക്കൗണ്ട് വരെ സംഘടിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവമായിട്ടുണ്ടെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പ് പരസ്യങ്ങൾ വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴി പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സ്റ്റാറ്റസിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുക. അതിൽ നിങ്ങൾ വാട്സ്ആപ്പിൽ ഷെയർ ചെയ്യുന്ന സ്റ്റാറ്റസുകൾ മുപ്പതിൽ കൂടുതൽ ആളുകൾ കാണാറുണ്ടോ ? എങ്കിൽ നിങ്ങൾക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ എന്നാണ് തട്ടിപ്പുകാർ നൽകിയിരിക്കുന്ന പരസ്യം.
പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ വാട്സ്ആപ്പിൽ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താൽ , ഒരു സ്റ്റാറ്റസിന് 10 മുതൽ 30 രൂപവരെ ലഭിക്കുമെന്നും വാട്സ് ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റിൽ അറിയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.