മോസ്‌കോ: പശ്ചിമേഷ്യന്‍ സംഘര്‍ഷ പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍.
സാധ്യമായ എല്ലാ സഹകരണവും നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഇതു സംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ വെച്ചെന്നും എന്നാല്‍ അവ ഇപ്പോള്‍ വെളിപ്പെടുത്താന്‍ പറ്റില്ലെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.
ട്രംപുമായി ഇന്നലെ പുടിന്‍ ഫോണില്‍ സംസാരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാനും പിരിമുറുക്കം കുറയ്ക്കാനും വിവിധ മധ്യസ്ഥതയ്ക്കുള്ള വഴികള്‍ വാഗ്ദാനം ചെയ്തതായും പെസ്‌കോവ് പറഞ്ഞു.
പുടിന്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച ക്രെംലിന്‍ വക്താവ് , ഈ നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും പരിഗണനയിലുണ്ടെന്ന് പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് ആവശ്യമായ എന്ത് സഹായവും നല്‍കാന്‍ റഷ്യ തയ്യാറാണെന്നും പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു.
ഒത്തുതീര്‍പ്പിന് മുന്‍പായി ഉക്രെയ്‌നില്‍ വെടിനിര്‍ത്തലിന് ട്രംപ് ആവശ്യപ്പെട്ടിട്ടില്ലെന്നും നിബന്ധനകളൊന്നും മുന്നോട്ടു വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ യുദ്ധം നീളില്ലെന്ന് ട്രംപ് ഇന്നലെ സൂചന നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.