ദോഹ: ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ഖത്തറിന്റെ നിര്‍ദേശം. സെക്യൂരിറ്റി അറ്റാഷേ, മിലിട്ടറി അറ്റാഷേ, ജീവനക്കാര്‍ എന്നിവര്‍ 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു.
ഇറാന്‍ എംബസി ജീവനക്കാരെ 'പേഴ്സണ്‍ നോണ്‍ ഗാറ്റ' ആയി പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോള്‍ ഡയറക്ടര്‍ എച്ച്.ഇ ഇബ്രാഹിം യൂസിഫ് ഫഖ്‌റോയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ അംബാസഡര്‍ അലി സലേഹബാദിയും ബുധനാഴ്ച നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെയാണ് നടപടി.
എംബസിയിലെ സൈനിക അറ്റാഷെയും സുരക്ഷാ അറ്റാഷെയും രണ്ട് അറ്റാഷെ ഓഫീസുകളിലെയും ജീവനക്കാരും എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ എംബസിക്ക് അയച്ച ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.
ഇറാന്‍ ശത്രുതാപരമായ സമീപനം തുടരുന്നത് ഖത്തറിന്റെ പരമാധികാരം, സുരക്ഷ, ദേശീയ താല്‍പര്യങ്ങള്‍ എന്നിവയെ ചോദ്യം ചെയ്യുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. ഖത്തറില്‍ ഇറാന്‍ നടത്തുന്ന ആക്രമങ്ങള്‍ക്കും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ലംഘിച്ചതിനും മറുപടിയായാണ് ഈ തീരുമാനം എടുത്തതെന്ന് മന്ത്രാലയം വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.