ഇന്‍സ്റ്റഗ്രാം എന്‍ക്രിപ്റ്റഡ് ചാറ്റ് നിറുത്തലാക്കുന്നു; മെയ് എട്ട് മുതല്‍ പ്രാബല്യത്തില്‍

 ഇന്‍സ്റ്റഗ്രാം എന്‍ക്രിപ്റ്റഡ് ചാറ്റ് നിറുത്തലാക്കുന്നു; മെയ് എട്ട് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമിലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ചാറ്റ് മെസേജിങ് സംവിധാനം നിറുത്തലാക്കുന്നു. മെയ് എട്ട് മുതല്‍ പ്രാബല്യത്തിലാകുമെന്ന് മെറ്റ അറിയിച്ചു. അയച്ചയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രം സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയുന്നതാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍.

ഇത് നിറുത്തലാക്കുന്നതോടെ ആവശ്യമായ സാഹചര്യങ്ങളില്‍ മെറ്റ കമ്പനിക്ക് സന്ദേശങ്ങളുടെ ഉള്ളടക്കം മനസിലാക്കാനാകും. ഇത് സന്ദേശങ്ങളുടെ സ്വകാര്യത നഷ്ടമാകുമോ എന്ന് ആശങ്കയുണ്ട്. ഉപയോക്താക്കള്‍ നിലവിലെ എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളോ മീഡിയ ഫയലുകളോ മെയ് എട്ടിന് മുമ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണമെന്ന് മെറ്റ അറിയിച്ചു.

2023 ലാണ് ഇന്‍സ്റ്റഗ്രാം എന്‍ക്രിപ്റ്റഡ് മെസേജിങ് ഫീച്ചര്‍ അവതരിപ്പിച്ചത്. എന്നാല്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഉപയോഗം കുറഞ്ഞതും സ്വീകാര്യത ലഭിക്കാത്തതുമാണ് ഇത് പിന്‍വലിക്കാനുള്ള കാരണമെന്ന് കമ്പനി പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.