ഇസ്ലമാബാദ്: യന്ത്ര തകരാറിനെ തുടര്‍ന്ന് അറബിക്കടലില്‍ കുടുങ്ങിപ്പോയ എം.വി ഗൗതം എന്ന ഇന്ത്യന്‍ കപ്പലിന് സഹായ ഹസ്തവുമായി പാകിസ്ഥാന്‍ നാവിക സേന.
ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പല്‍ പെട്ടന്നുണ്ടായ സാങ്കേതിക തകരാറിനെ തടര്‍ന്ന് കടലില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നാണ് തങ്ങള്‍ സഹായം എത്തിച്ചതെന്ന് പാക് നാവിക സേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മുംബൈയിലെ മാരിടൈം റെസ്‌ക്യൂ ആന്‍ഡ് കോര്‍ഡിനേഷന്‍ സെന്റര്‍ ഇസ്ലമാബാദിലെ അധികൃതരുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് പാക് നാവിക സേന ദൗത്യം ഏറ്റെടുത്തത്. രക്ഷാ പ്രവര്‍ത്തനത്തിനായി പാകിസ്ഥാന്‍ നാവികസേന പി.എം.എസ്.എസ് കാശ്മീര്‍ എന്ന കപ്പലിനെ ചുമതലപ്പെടുത്തി. പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയും ദൗത്യത്തില്‍ പങ്കുചേര്‍ന്നു.
കപ്പലില്‍ ആറ് ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യക്കാരനും ഉള്‍പ്പെടെ ആകെ ഏഴ് ജീവനക്കാരാണ് ഉണ്ടായിരുന്നത്. കുടുങ്ങിക്കിടന്ന ജീവനക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകള്‍, മറ്റ് അടിയന്തര സഹായങ്ങള്‍ എന്നിവ നല്‍കി. കൂടാതെ കപ്പലിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനും കപ്പല്‍ സുരക്ഷിതമാക്കാനും നാവികസേന സാങ്കേതിക സഹായം നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.