ന്യൂഡല്‍ഹി: ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയിലും പടിഞ്ഞാറന്‍ അതിര്‍ത്തിയിലും പ്രതിരോധ കോട്ട ശക്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ആധുനിക വല്‍കരണത്തിന് ഒരുങ്ങുന്നു. ഏകദേശം 23000 കോടി രൂപ ചെലവില്‍ 300 ല്‍ അധികം കെ9 വജ്ര സെല്‍ഫ് പ്രൊപ്പല്‍ഡ് ഹോവിറ്റ്സര്‍ പീരങ്കികള്‍ അധികമായി വാങ്ങാനുള്ള സുപ്രധാന നിര്‍ദേശം ഈ ആഴ്ച പ്രതിരോധ പ്രൊക്യൂര്‍മെന്റ് ബോര്‍ഡിന്റെ പരിഗണനയ്ക്ക് എത്തും.
ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹന്‍വ എയറോസ്പേസിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യന്‍ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ആണ് ഇവ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. വെടിയുതിര്‍ത്ത ശേഷം ശത്രുവിന്റെ തിരിച്ചടിക്ക് കാത്തുനില്‍ക്കാതെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ സ്ഥാനം മാറാന്‍ കഴിയുന്ന അത്യാധുനിക ട്രാക്ക്ഡ് സംവിധാനം ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. കഠിനമായ തണുപ്പുള്ള ലഡാക്ക് മലനിരകളിലും രാജസ്ഥാനിലെ മരുഭൂമിയിലും ഒരേപോലെ പ്രഹരശേഷി തെളിയിച്ച പീരങ്കിയാണിത്.
ഈ പുതിയ കരാര്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള ആകെ കെ9 വജ്ര പീരങ്കികളുടെ എണ്ണം 500 കടക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.