ഫാ.ഡേവിഡ് ചിറമ്മൽ പുതിയ സംരംഭവുമായി; ക്ളോത്ത് ബാങ്ക്

ഫാ.ഡേവിഡ് ചിറമ്മൽ പുതിയ സംരംഭവുമായി; ക്ളോത്ത് ബാങ്ക്

തൃശ്ശൂർ: സ്വന്തം കിഡ്‌നി ദാനം ചെയ്തതിന്റെ പതിനൊന്നാം വർഷം ഉടുക്കാൻ ഇല്ലാത്തവനെ ഉടുപ്പിക്കുക എന്ന ദൃഢ നിശ്ചയവുമായി ഫാ. ഡേവിസ് ചിറമേൽ ക്ളോത്ത് ബാങ്ക് എന്ന ആശയവുമായി മുന്നോട്ടു വരുന്നു. കോവിഡ് മൂലം സാമ്പത്തികമായി തകർന്നടിഞ്ഞ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങായി തീരും ഈ ക്ളോത്ത്  ബാങ്ക് എന്നാണ് ഫാ. ചിറമേൽ പ്രതീക്ഷിക്കുന്നത്. 

വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന എല്ലാവരോടും അദ്ദേഹം ഈ സംരംഭത്തിൽ പങ്കാളികളാകാൻ അഭ്യർത്ഥിക്കുന്നു . ഇതോടൊപ്പം തന്നെ ക്ളോത്ത് ഷോപ്പും ആരംഭിക്കുവാൻ ആലോചനയുണ്ട് , അതിൽ നിന്നും ലഭിക്കുന്ന ലാഭം കൊണ്ട് ഫുഡ് ബാങ്കും ഫാ. ചിറമേൽ പദ്ധതിയിടുന്നു. പ്രവാസികളായ മലയാളികൾ ഇതിനകം തന്നെ ഈ ആഹ്വാനം നെഞ്ചിലേറ്റി വസ്ത്രങ്ങളുടെ ശേഖരണം ആരംഭിച്ചു കഴിഞ്ഞു. എസ് എം സി എ, ജീസസ് യൂത്ത്, വിവിധ ചാരിറ്റി സംഘടനകൾ, അസോസിയേഷനുകൾ എന്നിവ ഇതിനു നേതൃത്വം കൊടുക്കുന്നു.

സഹകരിക്കുവാൻ താല്പര്യം ഉള്ളവർക്കായി തന്റെ അഡ്രസ്സും, ഫോൺ നമ്പറും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്നുണ്ട് . ഫാ. ഡേവിസ് ചിറമേൽ, ഉണ്ണിമിശിഹാ പള്ളി. കടങ്ങോട്, എരുമപ്പെട്ടി, തൃശൂർ, കേരളം. വൃക്ക ദാനത്തിന്റെ മാഹാത്മ്യം ലോകത്തെ ബോധ്യപ്പെടുത്തിയ ഫാ. ചിറമേലിന്റെ ഈ പുതിയ സംരംഭത്തെയും ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.