അബുദാബി: അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ജോര്‍ദാനിലും ബഹ്‌റിനിലും ഇറാന്റെ പ്രത്യാക്രമണം. ഇറാനില്‍ നിന്ന് രാജ്യത്തിന്റെ വ്യോമാതിര്‍ത്തി കടന്ന നാല് മിസൈലുകള്‍ തകര്‍ത്തതായി ജോര്‍ദാന്‍ സൈന്യം അറിയിച്ചു. കുവൈറ്റ് സിറ്റി, ജോര്‍ദാന്‍, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ മിസൈല്‍ - ഡ്രോണ്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.
ജോര്‍ദാനില്‍ ആയുധപ്പുര, ഇന്ധന ടാങ്കുകള്‍, ബഹ്റിനില്‍ ഡ്രോണ്‍ കമാന്‍ഡ് സെന്റര്‍, ഹാങര്‍, ഹെലികോപ്റ്റര്‍ ഓവര്‍ഹോള്‍ കേന്ദ്രം എന്നിവ ആക്രമിച്ചെന്ന് ഇറാന്‍ അവകാശപ്പെട്ടു. കുവൈറ്റില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ വ്യാപക നാശമാണ് ഉണ്ടായത്. ഡ്രോണ്‍ വീണ് ഒരാള്‍ക്ക് പരിക്കേറ്റു.
ഗള്‍ഫ് മേഖലയിലുടനീളം ഇറാന്റെ ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ബഹ്‌റിനില്‍ രണ്ടുതവണ മിസൈല്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴക്കി. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോര്‍ദാനിലെ പ്രിന്‍സ് ഹസന്‍ വ്യോമത്താവളം ആക്രമിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുടെ ആക്രമണത്തില്‍ ഇറാനിലെ മാഹ്ഷാഹറില്‍ വാട്ടര്‍ പംബിംഗ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ കൊല്ലപ്പെട്ടതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡ് നടത്തിയ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ഇറാനിലെ 140 ലേറെ കേന്ദ്രങ്ങളിലേക്കാണ് അമേരിക്ക ഡ്രോണുകള്‍ വര്‍ഷിച്ചത്. ഹോര്‍മൂസില്‍ ജിഎഫ്എസ് ഗാലക്‌സി എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥ വീണ്ടും പടര്‍ന്നത്.
അതിനിടെ ഹോര്‍മൂസില്‍ പോര്‍ വിളികളുമായി ഇറാനും അമേരിക്കയും നേര്‍ക്കു നേര്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും കടന്നു പോകാനാവില്ലെന്നാണ് ഇറാന്റെ ഭീഷണി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.