ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ മേഖലയില്‍ യുദ്ധ സമാനമായ അന്തരീക്ഷം തുടരുന്നതിനിടെ 13 ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാന്‍-യു.എസ് സൈനിക ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഈ വിവരം ഉള്ളത്. ആക്രമണങ്ങളില്‍പ്പെട്ട് കാണാതായ മൂന്ന് ഇന്ത്യക്കാര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ചരക്കുകപ്പലിന് നേരെ നടന്ന ഒടുവിലത്തെ ആക്രമണത്തില്‍ ഒരു മലയാളി നാവികനും ജീവന്‍ നഷ്ടമായി. സംഘര്‍ഷം പുകയുന്ന സമുദ്ര പാതയില്‍ ഇന്ത്യന്‍ പതാക വഹിച്ച ഏഴ് ചരക്കുകപ്പലുകള്‍ നിലവില്‍ യാത്ര തുടരാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. 148 ഇന്ത്യന്‍ നാവികരാണ് ഇത്തരത്തില്‍ കടലില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനാകാതെ കുടുങ്ങിയിരിക്കുന്നത്.
മേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് വിദേശ കപ്പലുകളിലെ ഇന്ത്യക്കാരുടെയും ഇന്ത്യന്‍ കപ്പലുകളുടെയും സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി വരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.