ഡിജിറ്റല്‍ സുരക്ഷയ്ക്ക് പുതിയ ഘടികാരം: 'ഒരു രാജ്യം, ഒരു സമയം' നയവുമായി കേന്ദ്രം; 2027 മാര്‍ച്ച് മുതല്‍ നിര്‍ബന്ധം

ഡിജിറ്റല്‍ സുരക്ഷയ്ക്ക് പുതിയ ഘടികാരം: 'ഒരു രാജ്യം, ഒരു സമയം' നയവുമായി കേന്ദ്രം; 2027 മാര്‍ച്ച് മുതല്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഡിജിറ്റല്‍, ഭരണ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി 'ഒരു രാജ്യം, ഒരു സമയം' നയം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. നിയമപരവും വാണിജ്യപരവുമായ മുഴുവന്‍ ഇടപാടുകള്‍ക്കും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (IST) നിര്‍ബന്ധമാക്കുന്ന കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങി. ജി.പി.എസ് അടക്കമുള്ള വിദേശ സമയ സ്രോതസുകളോടുള്ള ആശ്രയത്വം അവസാനിപ്പിച്ച്, പൂര്‍ണമായും സുരക്ഷിതമായ ദേശീയ സമയ ശൃംഖല കെട്ടിപ്പടുക്കുകയാണ് ഈ ചരിത്രപരമായ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

2027 മാര്‍ച്ച് മുതല്‍ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഔദ്യോഗിക ഇടപാടുകള്‍ക്കായി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം തന്നെ ഉപയോഗിക്കേണ്ടി വരും. നിലവില്‍ ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളും വന്‍കിട ഡിജിറ്റല്‍ ശൃംഖലകളും വിദേശ സമയ സ്രോതസുകളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇത്തരത്തിലുള്ള ബാഹ്യ ആശ്രയത്വം കുറയ്ക്കുന്നത് സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയുള്ള വലിയൊരു ചുവടുവയ്പ്പാണ്.

ഒരു ഏകീകൃത സമയക്രമം നിലവില്‍ വരുന്നത് രാജ്യത്തെ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും സൈബര്‍ കുറ്റകൃത്യങ്ങളുടെ സാധ്യതകള്‍ ഗണ്യമായി കുറയ്ക്കാനും സഹായിക്കും. ഒരേ സമയ സ്രോതസ് ഉപയോഗിക്കുന്നത് വഴി സമയ വ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാകും. ഗതാഗതം, ടെലികോം, മറ്റ് ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയിലെ ഏകോപനവും കൃത്യതയും കൂടുതല്‍ കാര്യക്ഷമമാക്കാനും ഈ വിപ്ലവകരമായ ചുവടുവയ്പ്പിലൂടെ സാധ്യമാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.