മാനസിക സമ്മർദ്ദം കുറയ്ക്കുവാനുള്ള പത്ത് പ്രധാന ഭക്ഷണങ്ങൾ

മാനസിക സമ്മർദ്ദം കുറയ്ക്കുവാനുള്ള പത്ത് പ്രധാന ഭക്ഷണങ്ങൾ

മാനസിക സമ്മർദ്ദം അഥവാ സ്ട്രെസ് ഇന്നത്തെ ജീവിതശൈലിയിൽ ഒരു വല്യ പ്രശ്‍നം ആണ്. സ്‌ട്രെസ് അധികം ഉള്ളവർക്ക് ഇന്നു ഹൃദ്രോഗം, വിഷാദ രോഗം കൂടി വരുന്നതായ് കാണപ്പെടുന്നു. വ്യായാമവും മെഡിറ്റേഷനും (ധ്യാനം) പോലെ, ആരോഗ്യകരമായ ഭക്ഷണവും ഇന്നു സ്ട്രെസ് കുറയ്ക്കുവാൻ സഹായിക്കുന്നു. സ്ട്രെസ് കുറയ്ക്കുവാൻ കഴിയുന്ന പോഷകങ്ങൾ (ന്യൂട്രിയന്റ്സ്) അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ദൈനംദിന ഭക്ഷണത്തില്‍ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കണം.

സ്ട്രെസ് കുറയ്ക്കുന്ന പോഷകങ്ങൾ അടങ്ങിയ 10 ഭഷണങ്ങൾ 

1. ഗ്രീൻ ടീ 

“ഗ്രീൻ ടീ മാച്ചാ” എന്ന പ്രത്യേക തരം ഗ്രീൻ ടീയിൽ കൂടുതലായി തിയാനൈൻ (theanine) എന്ന അമിനോ ആസിഡും കാഫീനും അടങ്ങിയിരിക്കുന്നു. ഇത് സ്ട്രെസ് ഹോർമോൺ ഉത്പാദനം കുറയ്ക്കുന്നു. മാത്രമല്ല ഇതില്‍ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു. 

2. യോഗർട്ട് (തൈര്) 

തൈര് ദിനവും ഉപയോഗിക്കുന്നത് സ്ട്രെസ് കുറയ്ക്കുവാൻ നല്ലതാണ്. തൈരില്‍ പ്രോബിയോട്ടിക്‌സ് ‌അല്ലെങ്കിൽ നല്ല ബാക്ടീരിയ അടങ്ങിയിരിക്കുന്നതിനാൽ തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും അങ്ങനെ മാനസികാരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. 

3. ഡാർക്ക് ചോക്ലേറ്റ് 

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലാവനോൾസ് അടങ്ങിയിരിക്കുന്നതിനാൽ ഇത് സ്ട്രെസ് കുറയ്ക്കുകയും സെറാടോണിൻ ഹോർമോൺ പ്രവർത്തനത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല തലച്ചോറിലേക്കുള്ള രക്തയോട്ടം ത്വരിതപ്പെടുത്തുന്നു. 

4. സ്വിസ് ചാഡ് 

ഇത് ഒരു ഇലക്കറി ആണ്. ഒരു കപ്പ് പാകം ചെയ്ത കറിയിൽ ഒരു ദിവസം നമുക്ക് ആവശ്യമുള്ളതിന്റെ 36 % മഗ്നീഷ്യം ലഭിക്കുന്നു. ഇത് സ്ട്രെസ് കുറയ്ക്കുവാൻ നല്ലതാണ്. 

5. മധുര കിഴങ്ങ് 

ധാരാളം കാര്‍ബോഹൈഡ്രേറ്റും വിറ്റാമിന് സി, പൊട്ടാസിയം എന്നിവയും മധുര കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. ഇത് സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ കുറയ്ക്കുവാൻ സഹായിക്കുന്നു. 

6. ഓർഗൻ മീറ്റ് 

ഓർഗൻ മീറ്റ് അതായതു മൃഗങ്ങളുടെ കരൾ, കിഡ്നി, ഹാർട്ട് തുടങ്ങിയവ ബി വിറ്റാമിന്റെ പ്രദാന ഉറവിടമാണ്. പ്രത്യേകിച്ച് ബി12 , ബി6 റിബോഫ്ളാവിൻ, ഫോളേറ്റ് ഇവ സ്ട്രെസ് നിയന്ത്രിക്കുവാൻ കഴിയുന്നവയാണ്. 

7. മുട്ട 

മുട്ടയിൽ ധാരാളം വിറ്റമിനുകളും, മിനെറലുകളും, ആന്റിഓക്സിഡന്റുകളും, അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു, കോളിൻ എന്ന അമിനോആസിഡ് തലച്ചോറിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും സ്ട്രെസ് കുറയ്ക്കുവാനും സഹായിക്കുന്നു. 

8. ഷെൽഫിഷസ് (കക്കയിറച്ചി), ഫാറ്റി ഫിഷസ് (കൊഴുപ്പുള്ള മീന്‍)  

ഓയിസ്റ്റർ (മുത്തുചിപ്പി), മുസൽസ് തുടങ്ങിയ കക്കയിറച്ചികളില്‍ വിറ്റാമിന്‍ ബി12 , സിങ്ക്, കോപ്പർ, മാംഗനീസ്, സെലീനിയം, കൂടാതെ അമിനോആസിഡ്‌സും അടങ്ങിയിരിക്കുന്നു. ടെൻഷൻ കുറയ്ക്കുവാൻ സഹായിക്കുന്ന ടോറിൻ എന്ന അമിനോ ആസിഡ് ഇതില്‍ അടങ്ങിയിരിക്കുന്നു. 

9. വെളുത്തുള്ളി 

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ കോമ്പൗണ്ട്, ഗ്ലുട്ടാത്തിയോൺ (glutathion) വര്‍ദ്ധിപ്പിക്കുന്നു. ഇത് സ്ട്രെസ് കാരണം ഉണ്ടാകുന്ന ദേഷ്യം, വിഷാദം എന്നിവ കുറയ്ക്കുന്നു. 

10. സൺഫ്ലവർ സീഡ് 

വിറ്റാമിൻ ഇ, ആന്റിഓക്സിഡന്റ് ഇവ അടങ്ങിയിട്ടുള്ള സൺഫ്ലവർ സീഡ് സ്ട്രെസ് കുറയ്ക്കുവാൻ കഴിയുന്നവയാണ്. 

ഈ ഭക്ഷണങ്ങൾ സ്ട്രെസ് കുറയ്ക്കുവാൻ സഹായിക്കുന്നവ ആയതിനാൽ നമ്മുടെ ഭക്ഷണക്രമീകരണത്തിൽ ഉൾപെടുത്തേണ്ടതാണ്. അതോടൊപ്പം മധുരപലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്സ് എന്നിവ ഒഴിവാക്കുന്നതും പഴങ്ങളും പച്ചക്കറികളും ശീലമാക്കുന്നതും നല്ലതാണ്. അങ്ങനെ നമ്മുടെ സ്ട്രെസ് കുറച്ചു മാനസികാരോഗ്യം നിലനിർത്താന്‍ സാധിക്കും. 

✍ഡയറ്റീഷ്യൻ അനുമോള്‍ ജോജി



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.