കുവൈറ്റില്‍ 1519 പേർക്ക് കോവിഡ്; യുഎഇയില്‍ ഇന്നലെ 2391 പേർക്ക് രോഗ മുക്തി

കുവൈറ്റില്‍ 1519 പേർക്ക് കോവിഡ്; യുഎഇയില്‍ ഇന്നലെ 2391 പേർക്ക് രോഗ മുക്തി

അബുദാബി: യുഎഇയില്‍ ഇന്നലെ 2391 പേ‍ർ കോവിഡ് മുക്തരായി. 2160 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. നാലുപേർ മരിച്ചു. ആകെ രോഗബാധിതർ 436625 ആണ്. ഇതില്‍ 418496 പേർ രോഗമുക്തി നേടി. 16701 ആണ് ആക്ടീവ് കേസുകള്‍. ആകെ മരണസംഖ്യ 1428 ആയി.


സൗദി അറേബ്യയില്‍ ഏറ്റവുമൊടുവില്‍ 391 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 263 പേർ രോഗമുക്തി നേടി. അ‍ഞ്ചുപേർ മരിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിതർ 384271 ആണ്. ഇതില്‍
373864 പേർ രോഗമുക്തി നേടി. 6596 ആണ് ആകെ മരണസംഖ്യ. 574 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. 3811 ആണ് ആക്ടീവ് കേസുകള്‍.


കുവൈറ്റില്‍ 1519 പേർക്ക് കോവിഡ് 19 പുതുതായി സ്ഥിരീകരിച്ചു. എട്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 1210 ആയും ഉയർന്നു. 1273 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 216586 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുളളത്. ഇതില്‍ 200822 പേർ രോഗമുക്തരായി. 9742 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 1519 പേർക്ക് രോഗബാധ കണ്ടെത്തിയത്.


ഖത്തറില്‍ 497 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ആക്ടീവ് കേസുകള്‍ 12639 ആണ്. 315 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ രോഗമുക്തി നേടിയത് 159787 പേരാണ്. 141 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്.


ബഹ്റിനില്‍ 731 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 626 പേർ രോഗമുക്തി നേടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.ആക്ടീവ് കേസുകള്‍ 6688 ആണ്. 127329 ആണ് ആകെ രോഗമുക്തർ. 493 പേരുടെ മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 57 പേർ നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്.


ഒമാനില്‍ ഏറ്റവുമൊടുവില്‍ പുറത്തുവിട്ട കണക്ക് പ്രകാരം 149135 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായത്. ഇതില്‍ 137871 പേർ രോഗമുക്തി നേടി.88 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. 1620 മരണവും രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.