കൃത്രിമ മഴപെയ്യിക്കാന്‍ യുഎഇയില്‍ ഡ്രോണ്‍

കൃത്രിമ മഴപെയ്യിക്കാന്‍ യുഎഇയില്‍ ഡ്രോണ്‍

ദുബായ്: യുഎഇയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാനുളള പദ്ധതികള്‍ ഒരുങ്ങുകയാണെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. സാധാരണയായി ഉപയോഗിക്കാറുളള ക്ലൗഡ് സീഡിംഗ് രീതിക്ക് പകരം മേഘങ്ങളിലേക്ക് ഡ്രോണുകള്‍ പറത്തി ഇലക്ട്രിക്കല്‍ ചാർജ്ജ് വഴി മഴപെയ്യിക്കുന്ന രീതിയാണ് പരീക്ഷിക്കുക. ഇതിന്റെ പ്രാരംഭ നടപടികള്‍ സനദ് അക്കാദമിയില്‍ പുരോഗമിക്കുകയാണ്.

പ്രഫസർ ഗൈല്‍സ് ഹാരിസണിന്റെ നേതൃത്വത്തില്‍ യുകെയിലെ റീഡിംഗ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. ദിവസങ്ങള്‍ക്ക് മുന്‍പ് സമാപിച്ച ഇന്റർനാഷണല്‍ റെയിന്‍ എൻഹാന്‍സ് മെന്റ് ഫോറത്തില്‍ പുതിയ രീതി അവതരിപ്പിച്ചിരുന്നു. കഴിഞ്ഞവർഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ യുഎഇയില്‍ നല്ല മഴ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇതുവരെയും മഴ ലഭിച്ചിട്ടില്ല. രാജ്യം വേനല്‍ ചൂടിലേക്ക് കടക്കുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് പുതിയ പരീക്ഷണത്തിലൂടെ കൃത്രിമ മഴപെയ്യിക്കാനുളള ആലോചനകള്‍ നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.