ജയ്പൂര്: മെട്രോ ട്രെയിനുകള്‍ യാത്രകള്‍ക്ക് പുറമെ ആഘോഷങ്ങളുടെ ഭാഗവും ആക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ് ജയ്പൂര്‍ മെട്രോ. പിറന്നാള്‍ ആഘോഷങ്ങള്‍ക്കും മറ്റും മെട്രോ കോച്ചുകള്‍ വാടകയ്ക്ക് നല്‍കുന്ന പുത്തന്‍ ആശയത്തിന് രൂപം നല്‍കിയിരിക്കുകയാണ് ജയ്പൂര്‍ മെട്രോ. പരസ്യ ചിത്രങ്ങള്‍ ഷൂട്ടുചെയ്യുന്നതിനും ജയ്പൂര്‍ മെട്രോ ഇതിനു മുമ്പ് കോച്ചുകള്‍ വാടകയ്ക്ക് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പുത്തന്‍ ആശയവും അവതരിപ്പിച്ചത്.
ഒരു കോച്ചാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ നാലുമണിക്കൂര്‍ നേരത്തേക്ക് 5000 രൂപയാണ് വാടക. സമയപരിധി കഴിഞ്ഞും ആഘോഷം നീളുകയാണെങ്കില്‍ മണിക്കൂറിന് 1000 രൂപ അധികം നല്‍കണം. നാലു കോച്ചുകളും 20,000 രൂപ വാടകയ്ക്ക് നാലു മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യാം. നീണ്ടു പോവുകയാണെങ്കില്‍ മണിക്കൂറിന് 5000 രൂപ അധികം ഈടാക്കും. മെട്രോയ്ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.