മുംബൈ: ഫ്ലിപ് കാർട്ടിൻെറ ബിഗ് ബില്യൺ ദിനങ്ങൾ വീണ്ടുമെത്തുന്നു. ഒക്ടോബർ 16 മുതൽ ആറ് ദിവസമാണ് ഷോപ്പിങ് മഹോത്സവം. ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ഒക്ടോബർ 15 മുതൽ തന്നെ ഓഫറുകൾ ലഭിക്കും. ഇക്കുറിയും വമ്പൻ ഇളവുകളോടെയും പുതിയ ഉത്പന്നങ്ങൾ ലോഞ്ച് ചെയ്തും ഉപഭോക്താക്കളെ ആകർഷിക്കാനാണ് നീക്കം.
വിവിധ കാറ്റഗറികളിലായി ആയിരക്കണക്കിന് ബ്രാന്റുകളും ലക്ഷണക്കിന് വിൽപ്പനക്കാരെയുമാണ് അണിനിരത്തുന്നത്. ഓരോ മണിക്കൂറിലും ഓഫറുകൾ നിരത്തും.
മൊബൈൽ, ടിവി, വീട്ടുപകരണങ്ങൾ, ഫാഷൻ, ബ്യൂട്ടി, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കെല്ലാം ഓഫർ ലഭിക്കും. ടോയ്സ്, ബേബി കെയർ, ഹോം ആന്റ് കിച്ചൺ, ഫർണിച്ചർ ആന്റ് ഗ്രോസറി എന്നിവയ്ക്കും ഓഫറുകൾ ഉണ്ടായിരിക്കും. 50 മുതല്‍ 70 ശതമാനം വരെ ഓഫറുകള്‍ പ്രതീക്ഷിക്കാം എന്നാണ് സൂചന.
എസ്ബിഐയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേമെന്റ് നടത്തിയാൽ പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ബജാജ് ഫിൻസെർവ് ഇഎംഐ കാർഡ് ഉള്ളവർക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭിക്കും. പേടിഎം വാലറ്റ്, പേടിഎം യുപിഐ എന്നിവയിലൂടെ പേമെന്റ് ചെയ്താൽ കാഷ്ബാക് ഉറപ്പാണ്. ഇതിന് പുറമെ ഫ്ലിപ്കാർട്ടിന്റെ പേ ലേറ്റർ ഓപ്ഷനും ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.