കോവിഡ് 19 : യുഎഇയില്‍ വെള്ളിയാഴ്ചയും ആയിരത്തിലധികം രോഗികള്‍, സൗദിയില്‍ 407 പേർക്ക് രോഗബാധ

കോവിഡ് 19 : യുഎഇയില്‍ വെള്ളിയാഴ്ചയും ആയിരത്തിലധികം രോഗികള്‍, സൗദിയില്‍ 407 പേർക്ക് രോഗബാധ

യുഎഇയില്‍ 1075 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് മരണവും വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. 1424 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ യു.എ.ഇ. യിൽ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,04,004 ആയി. രോഗം ഭേദമായവരാകട്ടെ 94,903 ആണ്. കോവിഡ് ബാധിച്ച് മരിച്ചവർ 442 ആണ്. 8659 ആണ് ആക്ടീവ് കേസുകള്‍.

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 24 പേര്‍ മരിച്ചു. 407 പേരിലാണ് പുതുതായി രോഗബാധ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 513 പേ‍ർ രോഗമുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 3,38,539 പോസിറ്റീവ് കേസുകളില്‍ 3,24,282 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4996 ആയി ഉയര്‍ന്നു. 9261 ആക്ടീവ് കേസുകളാണ് സൗദി അറേബ്യയിലുളളത്.

കുവൈറ്റില്‍ 635 പേരിലാണ് കോവിഡ് 19 രോഗബാധ റിപ്പോർട്ട് ചെയ്തത്. 635 പേ‍ർ രോഗമുക്തരായി. കോവിഡ് 19 ആകെ റിപ്പോര്‍ട്ട് ചെയ്തത് 110076 പേരിലാണ്. 7 പേരുടെ മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 649 ആയി ഉയര്‍ന്നു. 7403 പേരാണ് ചികിത്സ തേടുന്നത്. ഇതില്‍ 125 പേർ ഗുരുതരാവസ്ഥയിലാണ്. 

ഖത്തറില്‍ 206 പേരിലാണ് കോവിഡ് 19 രോഗബാധ റിപ്പോർട്ട് ചെയ്തത്. 232 പേ‍ർ രോഗമുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 127600 കേസുകളില്‍ 124559 പേര്‍ രോഗമുക്തി നേടി. ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 219 ആയി ഉയര്‍ന്നു. 

ബഹ്റിനില്‍ 490 പേരിലാണ് കോവിഡ് 19 രോഗബാധ റിപ്പോർട്ട് ചെയ്തത്. 443 പേ‍ർ രോഗമുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 74422 കേസുകളില്‍ 69854 പേര്‍ രോഗമുക്തി നേടി. 2 പേരുടെ മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 264 ആയി ഉയര്‍ന്നു. 

ഒമാനില്‍ വ്യാഴാഴ്ച 664 പേരിലാണ് പുതുതായി രോഗബാധ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 402 പേ‍ർ രോഗമുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 104129 കേസുകളില്‍ 91731 പേര്‍ രോഗമുക്തി നേടി. 9 പേരുടെ മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1009 ആയി ഉയര്‍ന്നു. 559 പേരാണ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലുളളത്. 214 പേരാണ് ഗുരുതരാവസ്ഥയിലുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.