ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; 5 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;  5 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു. സംസ്ഥാന മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ ജില്ലകളിലാണ് ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ചൊവാഴ്ച്ച വരെ കേരളത്തിൽ ഇടിയോടു കൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ ആൻഡമാൻ, ഒഡീഷ, കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിലേക്ക് മീൻപിടിക്കാൻ പോകരുതെന്നും ആഴക്കടലിൽ മീൻപിടിക്കാൻ പോയവർ തിരികെ മടങ്ങണം എന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.