റമദാന്‍ മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി യുഎഇ

റമദാന്‍ മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി യുഎഇ

ദുബായ് : കോവിഡ് സാഹചര്യത്തിലെത്തുന്ന റമദാനില്‍ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി യുഎഇ. റമദാന്‍ ടെന്റുകള്‍ക്ക് ഇത്തവണയും അനുമതിയില്ല.

മറ്റ് നിർദ്ദേശങ്ങള്‍
1. ജോലിസ്ഥലങ്ങളിലും മറ്റും ഇഫ്താർ വിതരണവും ഖുർ ആനും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യരുത്.
2. റെസ്റ്റോറന്റുകള്‍ അകത്തോ പുറത്തും ഇഫ്താർ കിറ്റ് വിതരണം ചെയ്യരുത്
3. കരാര്‍ ചെയ്ത റെസ്റ്റോറന്റുകള്‍ ഓരോ ലേബര്‍ ക്യാമ്പിന്റേയും മാനേജ്മെന്റുമായി ഏകോപിപ്പിച്ച് മാത്രമേ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യാന്‍ പാടുളളൂ.
4. സകാത്ത് അല്ലെങ്കില്‍ ഏതെങ്കിലും സംഭാവനകള്‍ ഇലക്ട്രോണിക് രൂപത്തില്‍ നല്‍കണം.
5. സ്ത്രീകളുടെ പ്രാര്‍ഥനാ മുറികള്‍, സേവന, ആരോഗ്യ സൗകര്യങ്ങള്‍ ദേശീയപാതകളിലെ പ്രാര്‍ഥനാ മുറികള്‍ എന്നിവ അടച്ചിരിക്കും.
അതേസമയം തറാവീഹ് നമസ്‌കാരങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.