ലാവ്‌ലിന്‍ കേസ്: ടി.പി നന്ദകുമാറിന് ഇഡിയുടെ സമന്‍സ്

ലാവ്‌ലിന്‍ കേസ്: ടി.പി നന്ദകുമാറിന് ഇഡിയുടെ സമന്‍സ്

കൊച്ചി: ലാവ്‌ലിന്‍ കേസിലെ പരാതിക്കാരനായ ക്രൈം മാഗസിന്‍ എഡിറ്റര്‍ ടി.പി നന്ദകുമാറിന് ഇഡിയുടെ സമന്‍സ്. പരാതി സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാന്‍ ഇന്ന് ഇഡി ഓഫീസില്‍ എത്തണം.

കനേഡിയന്‍ കമ്പനിയായ എസ് എന്‍സി ലാവ്ലിനുമായി ചട്ടങ്ങള്‍ മറികടന്ന് കരാര്‍ ഉണ്ടാക്കി. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായി. കരാര്‍ വഴി അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് കോടികള്‍ കൈക്കൂലിയായി ലഭിച്ചെന്നുമായിരുന്നു നന്ദകുമാര്‍ ഉന്നയിച്ച ആരോപണം. 2006-ല്‍ ഡി.ആര്‍.ഐ.ക്ക് നല്‍കിയ പരാതിയിലാണ് 15 വര്‍ഷത്തിനു ശേഷം ഇ.ഡി.യുടെ ഇടപെടല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.