ഛത്തീസ്ഗഢിലെ നക്സൽ ആക്രമണത്തിൽ 22 ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഢിലെ നക്സൽ ആക്രമണത്തിൽ 22 ജവാന്മാർക്ക് വീരമൃത്യു

റായ്പൂര്‍: ചത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ 22 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിച്ചു. പതിനാല് പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സി.ആര്‍.പി.എഫ് ഡയറക്ടർ ജനറല്‍ ഉള്‍പ്പെടേയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി ഭൂപേഷ് ബാഗലും പ്രതികരിച്ചു.

പരിക്കേറ്റ ജവാന്മാരെ ബിജാപൂര്‍ ആശുപത്രിയിലെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ഏഴ് പേരെ റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജവാന്മാരുടെ മരണത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

കനത്ത ഏറ്റുമുട്ടൽ നടക്കുന്ന സുക്മ-ബീജാപൂർ പ്രദേശത്തെ വനമേഖലയിലാണ് സൈനികർ നിലയുറപ്പിച്ചിരിക്കുന്നത്.
താരേം മേഖലയില്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇന്നലെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. വീരചരമമടഞ്ഞ ജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആദാരഞ്ജലികള്‍ അര്‍പ്പിച്ചു.

ഇന്നലെയാണ് സ്ഥലത്ത് സൈനികരും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സുക്മയിലെ സില്‍ഗര്‍ വനത്തില്‍ പട്രോളിങ് നടത്തുയായിരുന്ന സംയുക്ത സുരക്ഷ സൈനിക സംഘത്തിന് നേര്‍ക്ക് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് നാല് മണിക്കൂറോളം വനത്തില്‍ ഏറ്റുമുട്ടലുണ്ടായി. അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ വീരമൃത്യ വരിച്ചതായും ഇരുപതിലേറെ പേരെ പരുക്കേറ്റതായും ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഏറ്റുമുട്ടലില്‍  21 സൈനികരെ കാണാനില്ലെന്ന വിവരം ഇന്ന് രാവിലെയാണ് പുറത്തുവന്നത്. 

ആക്രമണത്തില്‍ ഇന്നലെ പരിക്കേറ്റ ജവാന്മാരെ റായ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ഇന്തോ-ടിബറ്റന്‍ പോലീസ് സേനാ വിഭാഗം മാവോയിസ്റ്റുകാര്‍ക്ക് നേരെ കനത്ത ആക്രമണവും റെയ്ഡും നടത്തിയിരുന്നു. അന്ന് ഇവരില്‍ നിന്നും ഉഗ്രശേഷിയുള്ള ബോംബുകളാണ് പിടിച്ചെടുത്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരം സുക്മയിലെത്തിയ സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ഭൂപേഷ് ബാഗലുമായും സംസാരിച്ചു. അസമിലുള്ള മുഖ്യമന്ത്രി വൈകിട്ടോടെ സംസ്ഥാനത്ത് തിരിച്ചെത്തും. മാവോയിസ്റ്റുകള്‍ക്ക് സുരക്ഷ സൈന്യം കനത്ത തിരിച്ചടി നല്‍കിയെന്നും, സൈനികരുടെ രക്ത സാക്ഷിത്വം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

എസ്ടിഎഫ്,ഡിആർജി,സിആർപിഎഫ്, കോബ്ര എന്നീ വിഭാഗങ്ങളിൽ നിന്നുള്ള നാനൂറോളം പേരാണ് ഓപ്പറേഷനായി ഈ മേഖലയിലേക്ക് എത്തിയത്. സൈന്യത്തിനു നേരെ മാവോവാദി സംഘം വെടിയുതിർത്തതോടെ സൈന്യവും തിരിച്ചടിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി ആംബുലൻസുകളും സൈനിക ഹെലികോപ്ടറുകളും സ്ഥലത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.