വെന്റിലേറ്ററും , ഐസിയുവും നിറഞ്ഞു: അടിയന്തര ചികിത്സ അവതാളത്തിൽ

വെന്റിലേറ്ററും , ഐസിയുവും നിറഞ്ഞു: അടിയന്തര ചികിത്സ അവതാളത്തിൽ

തിരുവനന്തപുരം : കോവിഡ് വ്യാപനം ശക്തമാകുമ്പോൾ സർക്കാർ ആശുപത്രികളിൽ അടിയന്തര ചികിത്സ കടുത്ത പ്രതിസന്ധിയിൽ. പല ജില്ലകളിലും ഐസിയുവിലും വെന്റിലേറ്ററുകളിലും രോഗികൾ നിറഞ്ഞു. എറണാകുളം, ഇടുക്കി ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ ഒഴിവില്ല. പത്തനംതിട്ടയിൽ വെന്റിലേറ്റർ ഒഴിവുള്ളതു 2 എണ്ണം മാത്രം ആണ്.ഐസിയു ഒഴിവില്ല.

 ആലപ്പുഴയിലും പാലക്കാട്ടും വയനാട്ടിലും ഐസിയു കിടക്കകൾ ലഭ്യമല്ല. സർക്കാർ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കായി 813 വെന്റിലേറ്ററുകൾ നീക്കിവച്ചിട്ടുണ്ട്. ഇവയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചാൽ മറ്റു രോഗികളുടെ ചികിത്സ മുടങ്ങും. കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു 10 ശതമാനത്തിനു മുകളിലായതോടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ഇനിയും ഉയരുമെന്നാണു സൂചനയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ഒക്ടോബർ, നവംബർ മാസങ്ങളിലെ കോവിഡ് വ്യാപനവും മരണ നിരക്കും നിർണായകമാണ്. ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ മരണങ്ങൾ വർധിക്കുന്നതു തടയാൻ സാധിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.