റോമന്‍ പൗരനായ സിക്‌സ്തൂസ് ഒന്നാമന്‍ മാര്‍പ്പാപ്പ അലക്‌സാണ്ടര്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ രക്തസാക്ഷിത്വത്തിനുശേഷം സഭയുടെ ഏഴാമത്തെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണശേഷം 117-ലൊ 119-ലൊ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു എന്നും ഏ.ഡി. 126-ലൊ 128-ലൊ അദ്ദേഹം കാലം ചെയ്തു എന്നും കരുതപ്പെടുന്നു. റോമന്‍ ചക്രവര്‍ത്തിയായ ഹഡ്രിയാന്റെ ഭരണകാലത്താണ് അദ്ദേഹം സഭയെ നയിച്ചത്.
താന്‍ പുറപ്പെടുവിച്ച ചില ഉത്തരവുകളുടെയും സഭയ്ക്കു നല്‍കിയ നിര്‍ദ്ദേശങ്ങളുടെയും പേരില്‍ സിക്‌സ്തൂസ് ഒന്നാമന്‍ മാര്‍പ്പാപ്പ വളരെയധികം പ്രസിദ്ധനാണ് സിക്‌സ്തൂസ് മാര്‍പ്പാപ്പ.  ദേവാലയത്തില്‍ പ്രത്യേകമായി വി. കുര്‍ബാനയില്‍ ഉപയോഗിക്കുന്ന വിശുദ്ധ വസ്തുക്കള്‍ (കാസയും പീലാസയും) സ്പര്‍ശിക്കുവാനുള്ള അനുവാദം മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഡീക്കന്മാര്‍ക്കും മാത്രമാണ് എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വി. കുര്‍ബാനയുടെ സമയത്തല്ലെങ്കില്‍പ്പോലും അത്മായര്‍ വി. വസ്തുക്കളെ സ്പര്‍ശിക്കുന്നത് നിഷിദ്ധമാണ് എന്ന് അദ്ദേഹം കല്പന പുറപ്പെടുവിച്ചു. അതുപ്പോലെതന്നെ വി. കുര്‍ബാനയിലെ സ്‌തോത്രയാഗപ്രാര്‍ത്ഥനയുടെ ആമുഖപ്രാര്‍ത്ഥനയ്ക്കുശേഷം പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ (Sanctus) എന്ന പ്രാര്‍ത്ഥന സാര്‍വത്രിക സഭയില്‍ മുഴുവനും ചൊല്ലണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സിക്‌സ്തൂസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ മറ്റൊരു സുപ്രധാന കല്പനയായിരുന്നു റോമിലേക്ക് വിളിക്കപ്പെടുന്ന മെത്രാന്മാര്‍ തിരിച്ച് അവരുടെ രൂപതകളിലെത്തുമ്പോള്‍ പേപ്പല്‍ ഡിക്രി അവരുടെ കൈവശമില്ലെങ്കില്‍ അവരെ രൂപതകളില്‍ സ്വീകരിക്കരുത് എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത് റോമിന് മെത്രാന്മാരെ നീക്കം ചെയ്യുവാനുള്ള അധികാരമുണ്ട് എന്ന വസ്തുതയെ സൂചിപ്പിക്കുന്നതായിരുന്നു. സിക്‌സ്തൂസ് ഒന്നാമന്‍ മാര്‍പ്പാപ്പയും  രക്തസാക്ഷിത്വം വരിച്ചു എന്ന് പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക
മുഴുവൻ മാർപാപ്പമാരുടെയും ചരിത്രം വായിക്കുവാൻ ഇവിടെ അമർത്തുക 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.