തിരുവനന്തപുരം: ചിക്കന്‍വില കുതിച്ചുയരുന്നു. ഈസ്റ്ററിന് പിന്നാലെയാണ് വില വര്‍ദ്ധനവുണ്ടായത്, പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍. തമിഴ്നാട്ടില്‍ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് വിലവര്‍ദ്ധനയ്ക്കുള്ള പ്രധാന കാരണം.
റംസാന്‍ നോമ്പ് തുടങ്ങാനിരിക്കെയാണ് ചിക്കന്റെ വിലവര്‍ദ്ധന. തെക്കന്‍ ജില്ലകളില്‍ കിലോയ്ക്ക് 150 രൂപ വരെയായപ്പോള്‍ വടക്കന്‍ ജില്ലകളില്‍ അത് 220 രൂപയാണ്. മാത്രമല്ല ചൂട് കൂടിയതോടെ കോഴികളുടെ തൂക്കവും കുറഞ്ഞു. മുമ്പ് ശരാശരി 3 - 4 കിലോയുണ്ടായിരുന്ന കോഴികള്‍ക്ക് ഇപ്പോള്‍ രണ്ട് കിലോയില്‍ താഴെയാണ് തൂക്കം.
തമിഴ്‌നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയതോടെ കോഴിയുടെ വരവ് കുറഞ്ഞെന്ന് വ്യാപാരികളും പറഞ്ഞു. ഇന്ധന വില വര്‍ദ്ധനയും കോഴി വില ഉയരാന്‍ കാരണമായി. എന്നാല്‍ തീറ്റ നല്‍കുന്നതിനടക്കമുള്ള ചെലവ് കണക്കാക്കിയാല്‍ വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് കോഴി വ്യാപാരികള്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.