ഷാ‍ർജയില്‍ വൈദ്യുതി, വെളള ബില്ലുകള്‍ അടയ്ക്കാനുളള സമയപരിധി നീട്ടി സേവ

ഷാ‍ർജയില്‍ വൈദ്യുതി, വെളള ബില്ലുകള്‍ അടയ്ക്കാനുളള സമയപരിധി നീട്ടി സേവ

ഷാ‍ർജ: കോവിഡ് സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം വൈദ്യുതിയുടേയും വെളളത്തിന്റേയും ബില്ലുകള്‍ അടയ്ക്കാന്‍ സാധിക്കാത്തവർക്ക് ആശ്വാസ വാർത്തയുമായി ഷാർജ ഇലക്ട്രിസിറ്റി വാട്ടർ ആന്റ് ഗ്യാസ് അതോറിറ്റി.

1000 ദിർഹത്തില്‍ കൂടാത്ത ബില്ലുകള്‍ക്ക് ഒരു മാസത്തേക്കും 1000 ദിർഹത്തില്‍ കൂടുതലുളള ബില്ലുകള്‍ക്ക് 15 ദിവസവും പിഴയില്ലാതെ ബില്ലടയ്ക്കുന്നതിനുളള സമയപരിധി നീട്ടും. ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും നിരന്തരം അഭ്യർത്ഥനകള്‍ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് സബ്സ്ക്രൈബർ സർവ്വീസ് ഡിപാർട്മെന്റ് ഡയറക്ടർ ഹമീദ് തഹർ അല്‍ ഹജ്ജ് വ്യക്തമാക്കി.

ബില്ലിലെ തുക 1000 ദിർഹത്തിനുളളിലാണെങ്കില്‍ ഇന്‍വോയ്സ് നല്‍കിയ തിയതി മുതല്‍ ഒരു മാസത്തേക്ക് തുക അടയ്ക്കാം. അതിനുശേഷവും അടയ്ക്കാ‍ന്‍ കഴിയുന്നില്ലെങ്കില്‍ 25 ദി‍ർഹമാണ് പിഴ ഈടാക്കുക. ഇതിലും 300 ദിർഹത്തില്‍ താഴെയാണ് ബില്ലെങ്കില്‍ പിഴ ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.