സുവിശേഷ പ്രഘോഷണത്തെ പരിപോഷിപ്പിക്കുന്നതിനും ബലപ്പെടുത്തുന്നതിനുമായി കെ. ആർ. എൽ. സി. ബി. സി യുടെ പ്രൊക്ലമേഷൻ കമ്മീഷൻ സംഘടിപ്പിക്കുന്ന മിഷൻ പ്രോഗ്രാം ആയ മിസ്സിയോ ഇത്തവണ ഓൺലയിനായി നടക്കുമെന്ന് കമ്മീഷന്റെ ഓൾ കേരള കോഓർഡിനേറ്റർ ഷാജൻ അറക്കൽ അറിയിച്ചു. ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ ചെയർമാനും പൊന്തിഫിക്കൽ മിഷൻ കേരള ഘടകത്തിന്റെ ഡയറക്ടറായ ഫാ. ഡോ. അലോഷ്യസ് കുളങ്ങര സെക്രട്ടറിയുമായ പ്രൊക്ലമേഷൻ കമ്മീഷൻ വിശ്വാസികളിൽ പ്രേഷിത ചൈതന്യം ഉണർത്തുക എന്ന ലക്ഷ്യത്തോടെ മിഷൻ മാസത്തോടനുബന്ധിച്ചു നടത്തുന്ന പ്രോഗ്രാമാണ് മിസ്സിയോ.
കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുവാൻ ഈ പ്രോഗ്രാം ഓൺലെയിനായി നടത്തേണ്ടി വരുന്നെങ്കിലും കൂടുതൽ വിശ്വാസികൾക്ക് ഇതിന്റെ നന്മ ലഭിക്കാൻ ഇത് കാരണമാകുമെന്ന് കമ്മീഷൻ കരുതുന്നു. കഴിഞ്ഞവർഷത്തെ മിസ്സിയോയിൽ കേരളത്തിലെമ്പാടുമായി പതിനായിരത്തോളം പേർ പങ്കെടുത്തിരുന്നു. ഒക്ടോബർ 15 വ്യാഴാഴ്ച മുതൽ 24 ശനി വരെ എല്ലാദിവസവും മൂന്നു മണിമുതൽ അഞ്ചുമണിവരെ ഷെക്കെയ്‌ന ടെലിവിഷനിലൂടെ ആയിരിക്കും പ്രോഗ്രാം സംപ്രേഷണം ചെയ്യുക.ഷെക്കെയ്‌നയുടെ യൂട്യൂബ് ചാനലിലും ലഭ്യമായിരിക്കും.
ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, ബിഷപ്പ് അലക്‌സ് വടക്കുംതല, ബിഷപ്പ് സെൽവിസ്റ്റർ പൊന്നു മുത്തന്‍, ബിഷപ്പ് ജെയിംസ് ആനാപ്പറമ്പില്‍, ഫാ. അലോഷ്യസ് കുളങ്ങര, ഫാ. വി.പി ജോസഫ് വലിയ വീട്ടില്‍, ഫാ.സ്റ്റാന്‍ലി മാതിരപ്പള്ളി, ഫാ.അന്‍സില്‍ പീറ്റര്‍ പുത്തന്‍പുരയ്ക്കല്‍, സി. പമീല മേരി എഫ് ഐ എച്ച്, ബ്ര. ഷാജന്‍ അറക്കൽ , ബ്ര. വി.വി. അഗസ്റ്റിന്‍, ബ്ര .സജിത് ജോസഫ് എന്നിവര്‍ ചേർന്ന് നയിക്കുന്ന ശുശ്രൂഷകൾ അതെ ദിവസം തന്നെ രാത്രി പത്തുമുതൽ പന്ത്രണ്ടുവരെ പുന:സംപ്രേഷണം ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.