ദുബായ്: വിവിധ കാരണങ്ങള്‍ മൂലം തൊഴിലുടമയുടെ അടുത്ത് നിന്ന് ഒളിച്ചോടി പോയ 17 വീട്ടുജോലിക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ദുബായ് പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ വിഭാഗം ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിവിധ രാജ്യങ്ങളില്‍ നിന്നുളളവരാണ് ഇവർ. നിയമലംഘകരെ പിടികൂടാൻ ദുബായ് പോലീസ് നടത്തുന്ന ക്യാംപെയിനിന്റെ ഭാഗമായാണ് ഇവര്‍ അറസ്റ്റിലായത്. ദുബായ് പൊലീസ് നുഴഞ്ഞുകയറ്റ വിഭാഗം ഡയറക്ടർ കേണൽ അലി സാലിം ആണ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചത്.
റമദാനില്‍ ഉള്‍പ്പടെ കർശന പരിശോധനകള്‍ നടന്ന് വരികയാണ്. ഇങ്ങനെ ഒളിച്ചോടിപോകുന്ന പലരും വ്യാജ പേരുകളില്‍ പല സ്ഥലങ്ങളിലും ജോലി ചെയ്യുകയാണ്. പരിശോധനകള്‍ ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.