തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന വിഷയത്തില്‍ വിദഗ്ധ സമിതി ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകും. സമിതി തലവൻ ജെ പ്രസാദ് മന്ത്രി സി രവീന്ദ്രനാഥിന് റിപ്പോർട്ട് കൈമാറും. വിദഗ്ധ സമിതിയും ഉടൻ സ്കൂളുകൾ തുറക്കണ്ട എന്ന നിഗമനത്തിലാണെന്നാണ് വിവരം.
ഈ മാസമോ അടുത്ത മാസമോ സ്കൂൾ തുറക്കാൻ പറയാൻ സാധ്യതയില്ല. അധ്യയന വർഷം പൂർണ്ണമായും ഇല്ലാതാകുന്ന രീതിയിൽ കാര്യങ്ങൾ എത്തിക്കാതെ ജനുവരിക്ക് ശേഷം വേനലവധി അടക്കം റദ്ദാക്കിക്കൊണ്ട് ക്ലാസുകൾ പൂർത്തിയാക്കാമെന്ന ശുപാർശയാണ് വിദഗ്ധ സമിതി സർക്കാരിന് സമർപ്പിക്കുകയെന്നാണ് വിവരം.
അൺലോക്ക് മാർഗനിർദ്ദേശങ്ങളിൽ ഈ മാസം 15 മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കമാമെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങൾക്കും സ്‌കൂളുകൾ തുറക്കുന്നതിനോട് താല്പര്യമില്ല.
സംസ്ഥാനത്ത് സ്കൂൾ തുറന്നാൽ ആദ്യം 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളെ ക്ലാസിലെത്തിക്കാനാണ് നിർദ്ദേശം. പിന്നീട് 9,11 ക്ലാസ് വിദ്യാർത്ഥികളെ എത്തിക്കുകയും പിന്നീട് സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകൾ നടത്തുകയെന്നതാണ് നിലവിലെ നിർദ്ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.