തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ ഡിജിറ്റൽവത്കരണം പ്രാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 45000 ക്ലാസ് മുറികളുടേയും ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഹൈടെക് ലാബുകളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും.
ഹൈടെക് ക്ലാസ്റൂമുകളിലേക്ക് കേരളം മാറുകയാണ്. കൊവിഡിനിടെ രാജ്യത്തിന് മുന്നിൽ മികവിന്‍റെ മറ്റൊരു കേരള മോഡൽ. ഓൺലൈൻ പഠനത്തിന്‍റെ കാലം കഴിഞ്ഞ് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് പുത്തൻ സൗകര്യങ്ങളിലേക്കാണ്. നാൽപ്പത്തയ്യായിരം ക്ലാസുകൾ ഡിജിറ്റലാകുന്നു. 4752 സ്കൂളുകളിലായാണിത് നടപ്പിലാക്കിയിരിക്കുന്നത്. 2016-ലാണ് എട്ട് മുതൽ പത്ത് വരെയുളള ക്ലാസുകൾ ഹൈടെക്കാകുന്ന പ്രക്രിയ തുടങ്ങിയത്.
ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഹൈടെക് ലാബ് പദ്ധതിയും പൂർത്തിയായി. ലാപ്ടോപുകൾ, എച്ച് ഡി വെബ് ക്യാം, മൾട്ടിഫങ്ഷൻ പ്രിന്‍റർ, യുഎസ്ബി സ്പീക്കർ, ഡിഎസ്എൽആർ ക്യാമറ. 41 ലക്ഷം കുട്ടികൾക്കായി മൂന്നര ലക്ഷത്തിലധികം ഉപകരണങ്ങളാണ് നൽകിയത്. 12678 സ്കൂളുകൾക്ക് ബ്രോഡ്ബാന്‍റ് സൗകര്യമായി.
കിഫ്ബിയിൽ നിന്നുള്ള 595 കോടിയും പ്രാദേശിക തലത്തിലെ 135.5 കോടിയുടേയും പങ്കാളിത്തത്തോടെയാണ് പദ്ധതി പൂർത്തിയാക്കുന്നത്. മുഴുവൻ അധ്യാപകർക്കും ഇതിനകം കമ്പ്യൂട്ടർ പരിശീലനവും നൽകിക്കഴിഞ്ഞു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.