കോവിഡ്: 40 വയസില്‍ താഴെയുള്ളവരുടെ മരണം; പത്തനംതിട്ടയില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് എന്ന് സംശയം

കോവിഡ്: 40 വയസില്‍ താഴെയുള്ളവരുടെ മരണം; പത്തനംതിട്ടയില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് എന്ന് സംശയം

പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് അതിതീവ്രമായി വ്യാപിക്കുകയാണ്. ഇതിനിടയില്‍ പത്തനംതിട്ടയില്‍ നിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ജില്ലയില്‍ എത്തിയിട്ടുണ്ടോ എന്ന സംശയത്തിന് ബലം നല്‍കുന്നു.

പത്തനംതിട്ട ജില്ലയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് ജനിതകമാറ്റം വന്ന വൈറസ് പത്തനംതിട്ട ജില്ലയില്‍ ഉണ്ടോയെന്ന ആശങ്ക ഉയര്‍ന്നത്. ആരോഗ്യ വിഭാഗം തന്നെയാണ് ഇത്തരത്തിലൊരു സംശയം മുന്നോട്ട് വെച്ചത്.

കോവിഡ് ബാധിച്ച് മരിച്ചവരുമായി സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരും കൃത്യമായ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം കടുത്ത് പ്രതിസന്ധിയിലേക്ക് ജില്ലയിലെ ആരോഗ്യമേഖല പോകുമെന്നാണ് മുന്നറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.