കൊല്ലം: അഞ്ചലിലെ കൊലപാതകത്തില്‍ മൃതദേഹം കണ്ടെത്താന്‍ ഇന്ന് മണ്ണ് മാറ്റി പരിശോധന. ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. മുഖ്യപ്രതി മൃതദേഹം മാറ്റിയോ എന്നും സംശയം. രണ്ടു വര്‍ഷം മുമ്പ് കാണാതായ ഷാജി പീറ്ററിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.
അഞ്ചല്‍ ഏരൂര്‍ സ്വദേശി ഷാജി പീറ്ററിന്റെ തിരോധാനത്തിലാണ് പൊലീസ് നടപടി. ഷാജിയെ സഹോദരന്‍ സജിന്‍ പീറ്റര്‍ കൊലപ്പെടുത്തിയ ശേഷം അമ്മയുടെയും ഭാര്യയുടെയും സാഹയത്തോടെ കുഴിച്ചു മൂടിയെന്ന് ബന്ധുവായ ആള്‍ നല്‍കിയ മെഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വീടിനു സമീപത്തെ കിണറിനോട് ചേര്‍ന്ന് കുഴിയെടുത്ത് മൃതദേഹം മൂടിയെന്ന അടിസ്ഥാനത്തില്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെ സാന്നിധ്യത്തില്‍ ഇവിടെ മണ്ണു മാറ്റും. മൊഴി പ്രകാരം കൊലപാതകം നടന്ന് രണ്ടു വര്‍ഷം പിന്നിടുകയാണ്. സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയത് കൊലയ്ക്ക് കാരണമായി എന്നാണ് കസ്റ്റഡിയിലുള്ള കുടുംബം മൊഴി നല്‍കിയിട്ടുള്ളത്.
ഷാജിയെ കാണാതായിട്ട് രണ്ടു വര്‍ഷമായിട്ടും വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. നിരവധി മോഷണ കേസുകളിലും അടിപിടി കേസുകളിലും പ്രതിയായ ഷാജി ഒളിവില്‍ കഴിയുന്നത് പതിവായിരുന്നു. വല്ലപ്പോഴുമാണ് വീട്ടില്‍ എത്തിയിരുന്നത്. അതിനാല്‍ തിരോധാനത്തില്‍ നാട്ടുകാര്‍ക്കും സംശയം തോന്നിയിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.