തിരുവനന്തപുരം: ശ്രീനാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമന വിവാദത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും എസ്എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് സിപിഐ. സംഘപരിവാറിന്റെ ഗൂഢലഷ്യത്തിന് വെള്ളാപ്പള്ളി ആണ് വെള്ളവും വളവും നൽകുന്നത് . ഏക മതത്തിൽ വിശ്വസിച്ച ഗുരുവിനെ അനാവശ്യ ചർച്ചയിലേക്ക് വലിച്ചെടുക്കുകയാണ് .വെള്ളാപ്പള്ളിയുടെ ഇടുങ്ങിയ മനസ്സ് എന്നും പാർട്ടിയുടെ മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു.
ഓപ്പൺ സർവകലാശാലയുടെ തലപ്പത്ത് ശ്രീനാരായണ ദർശനം ആഴത്തിൽ പഠിച്ച ആളെ നിയമിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞതിനെ വെള്ളാപ്പള്ളി രൂക്ഷമായി വിമർശിച്ചിരുന്നു. ഇടതുപക്ഷ സർക്കാർ ശ്രീനാരായണ സമൂഹത്തിൻറെ കണ്ണിൽ കുത്തി എന്ന് അദ്ദേഹം ആരോപിച്ചു, ഇതിനെ തുടർന്നാണ് സി പി ഐ യുടെ വിമർശനം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.