മസ്കറ്റ്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ഒമാന്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് രണ്ടാം ഘട്ടവ്യാപനം ഇന്ത്യയിൽ രൂക്ഷമാകുന്നത് കൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഏപ്രിൽ 24 വൈകിട്ട് ആറ് മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരിക. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്കാണ് നിയന്ത്രണം. അതേസമയം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഈ രാജ്യങ്ങൾ സന്ദര്‍ശിച്ചവര്‍ക്കും ഒമാനില്‍ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ 12 വയസ്സിൽ താഴെയുള്ളവർക്ക് വ്യാപാരസ്ഥാപനങ്ങളിലും കടകളിലും പ്രവേശനം ഉണ്ടായിരിക്കുകയില്ല. റസ്റ്റോറന്റ്കളിൽ 50 ശതമാനം പേർക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനം തുടരും. ഗ്രേഡ് 12, മെഡിക്കൽ, ഹെൽത്ത് സയൻസ് ആൻഡ് വൊക്കേഷനൽ ട്രെയിനിങ് എന്നീ വിഭാഗത്തിലുള്ളവർക്ക് ഇത് ബാധകമല്ല.
ഒമാനി പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യമേഖലയിലെ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവർക്ക് നിയന്ത്രണം ബാധകമല്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നിയന്ത്രണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.