നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു

 നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു

കൊച്ചി: ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ആരോഗ്യം വീണ്ടെടുത്തതെന്നും കുറച്ചുനാളുകൾ വിശ്രമം വേണമെന്നും ഡോക്ടർ അറിയിച്ചു.

രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ സംഘട്ടനരംഗങ്ങളുടെ ചിത്രീകരണത്തിനിടെ വയറിൽ ചവിട്ടേറ്റാണ് ടൊവിനോ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.  ആദ്യ രണ്ട് ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും ആരാധകരുൾപ്പെടെ എല്ലാവർക്കും ടൊവിനോ നന്ദിയറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.