മാര്‍ഗരേഖ പരിഷ്‌കരിച്ചു; ഡിസ്ചാര്‍ജ് ചെയ്യാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

മാര്‍ഗരേഖ പരിഷ്‌കരിച്ചു; ഡിസ്ചാര്‍ജ് ചെയ്യാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്‌കരിച്ചു. പഴയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പ്രകാരം കോവിഡ് പോസിറ്റീവ് ആയാല്‍ പത്താം ദിവസമെ ആന്റിജന്‍ പരിശോധന നടത്താവു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ തുടര്‍ന്ന് വീട്ടില്‍ 14 ദിവസം ക്വാറന്റീന്‍ കഴിയണം എന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ആറാം ദിവസത്തില്‍ പരിശോധിച്ച് കോവിഡ് നെഗറ്റീവായി മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത് വിവാദമായിരുന്നു. എന്തായാലും ഈ മാര്‍ഗരേഖ ഇനി ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.


സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ കുറവുള്ള കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജിന് ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമല്ല. മൂന്ന് ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം. ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്ക് 14 ദിവസത്തിന് ശേഷമാകും ആന്റിജന്‍ പരിശോധന നടത്തുക.
ഐസിഎംആര്‍ കഴിഞ്ഞ വര്‍ഷം തന്നെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ മാറ്റിയിരിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്നതോടെയാണ് സംസ്ഥാനവും മാര്‍ഗരേഖ പരിഷ്‌കരിച്ചത്. ഇത് അനുസരിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ അല്ലെങ്കില്‍ ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ള രോഗികള്‍ എന്നിവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആശുപത്രിയിലാണെങ്കില്‍ മൂന്ന് ദിവസം രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം. തുടര്‍ന്ന് വീട്ടില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. രോഗലക്ഷണങ്ങള്‍ ഇല്ലാതെ പോസിറ്റീവ് ആയി വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം പോസിറ്റീവ് ആകുന്ന ദിവസം മുതല്‍ 17 ദിവസമാണ് നിരീക്ഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.