ശിവശങ്കറിനു കുരുക്ക് മുറുകുന്നു; കൂടുതൽ തെളിവുകളിലേക്ക് കസ്റ്റംസ്

ശിവശങ്കറിനു കുരുക്ക് മുറുകുന്നു; കൂടുതൽ തെളിവുകളിലേക്ക് കസ്റ്റംസ്

കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഈന്തപ്പഴം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരായി. വീണ്ടും കൂടുതൽ ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച എത്തിച്ചേരാൻ അറിയിച്ചിരുന്നുവെങ്കിലും കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനായി അറിയിക്കുന്നതിൻ  പ്രകാരം ഹാജരാകാൻ നിർദ്ദേശം നല്കി. കേസന്വേഷണം കൂടുതൽ ഉന്നതരിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് കസ്റ്റംസ് ഇങ്ങനെ തീരുമാനിച്ചത്.

തുടർച്ചയായി രണ്ടു ദിവസങ്ങളിൽ 11 മണിക്കൂർ വീതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ശിവശങ്കർ നല്കിയ മൊഴികളെ സാധൂകരിക്കുന്ന തെളിവുകളുമായി ചൊവ്വാഴ്ച ഹാജരാകാനായിരുന്നു നിർദ്ദേശം. ഒളിവിലായിരുന്നപ്പോൾ സ്വപ്ന നടത്തിയ ഫോൺ വിളികളുടെ വിശദാംശങ്ങളുടെയും ഡിജിറ്റൽ തെളിവുകളുടെയും ബലത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. 

സ്വപ്നയുടെ ഭർത്താവ് ജയശങ്കറും ശിവശങ്കറും നല്കിയ മൊഴികളിലെ ചേർച്ചക്കേടുകൾ കഴിഞ്ഞ ദിവസം ശ്രദ്ധയിൽ പെടുത്തിയിരുന്നു. ചാർട്ടേസ് അക്കൗണ്ടന്റുമായുളള ഇടപാടുകൾ, ലോക്കറിലെ പണം, വാട്ട്സാപ്പ് ചാറ്റുകൾ തുടങ്ങിയവയിൽ പൊരുത്തക്കേടുകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.