ജെയിംസ് പൊന്നെടുത്തുകല്ലേല്‍ നിര്യാതനായി

ജെയിംസ് പൊന്നെടുത്തുകല്ലേല്‍ നിര്യാതനായി

പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സെന്റ് ജോസഫ് കത്തോലിക്ക ഇടവക വികാരി ഫാ. അനീഷ് പൊന്നെടുത്തുകല്ലേല്‍ വിസിയുടെ പിതാവ് പാല പൈക പൊന്നെടുത്തുകല്ലേല്‍ ജെയിംസ് (66) നിര്യാതനായി. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും. നാടകനടനും നാടകകൃത്തും ചിത്രകാരനുമായിരുന്നു. പൈക ആശുപത്രിപ്പടിയിലെ ജൂലി സ്റ്റുഡിയോ ഉടമയാണ്. കോട്ടയം ദേശാഭിമാനി, കോട്ടയം ശ്രീരംഗ പ്രതിഭ, സൂര്യകല, ദീപ്തി തുടങ്ങി പ്രശസ്ത പ്രൊഫഷണല്‍ നാടക സമിതികളില്‍ ഏറെക്കാലം നടനായിരുന്നു. കുടുംബ വിശേഷം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഏതാനും പ്രൊഫഷണല്‍ നാടകങ്ങളുടെ രചയിതാവുമാണ്. ഭാര്യ: എല്‍സി (റിട്ട. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍). പരേതനായ രജനീഷാണ് മറ്റൊരു മകന്‍.

മാഡിംഗ്ടണ്‍ ഹോളി ഫാമിലി കാത്തലിക് പള്ളിയില്‍ പരേതനു വേണ്ടി പ്രത്യേക കുര്‍ബാന നടത്തി. ഫാ. അനീഷ് പൊന്നെടുത്തുകല്ലേല്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.