ലൂക്കാ 1:42 അവൾ ഉദ്ഘോഷിച്ചു, നീ സ്ത്രീകളിൽ അനുഗ്രഹീതയാണ് . നിന്റെ ഉദരഫലവും അനുഗ്രഹീതം.
എലിസബത്ത് പരിശുദ്ധാത്മാവിൽ നിറഞ്ഞു , മറിയത്തെ നോക്കി പറയുന്ന വാക്കുകൾ ആണിത്, നിന്റെ ഉദരഫലവും അനുഗ്രഹീതം.
നല്ല വൃക്ഷത്തിൽ നിന്നാണ് നല്ല ഫലങ്ങൾ ഉണ്ടാകുക. നല്ല വൃക്ഷം ചീത്ത ഫലങ്ങൾ പുറപ്പെടുവിക്കുന്നില്ല. ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലം കൊണ്ട് തിരിച്ചറിയുന്നു(ലൂക്കാ 6 :43-44).
അങ്ങയുടെ കണ്ണുകൾ തിന്മ ദർശിക്കുവാൻ അനുവദിക്കാത്തവിധം പരിശുദ്ധമാണല്ലോ (ഹബക്കൂക്ക് 1:13). തിന്മയായതിനെ കണ്ണുകൾ കൊണ്ട് നോക്കുവാൻ പോലും സാധിക്കാത്ത ദൈവത്തിന്, വിശുദ്ധമല്ലാത്ത ഒരു ഉദരത്തിൽ ജന്മം എടുക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ടാണ് സഭ മറിയത്തെ അമലോത്ഭവ എന്ന് വിളിക്കുന്നത് .
ആത്മാവിന്റെ ഫലമോ, സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ,വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം ഇവയാണ് (ഗലാ 5 :22 -23)
പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ നിറഞ്ഞ, ഒരു നല്ല വൃക്ഷമായി തീരുവാനുള്ള കൃപയ്ക്കായി ദൈവത്തോട് യാചിക്കാം, സഹായകനായ പരിശുദ്ധാത്മാവിനെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.