ന്യൂഡല്‍ഹി: പുകവലിക്കുന്നവരിൽ കോവിഡ് മരണത്തിന് സാധ്യത കുടൂതലെന്ന് റിപ്പോര്‍ട്ട്. കോവിഡ് പകര്‍ച്ചവ്യാധിക്കിടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ശരിയായി നടക്കണമെങ്കില്‍ പുകയില ഉപയോഗം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും പുകയില വിരുദ്ധ സമിതി പറയുന്നു. ലോകപുകയില വിരുദ്ധദിനത്തിലാണ് സന്നദ്ധ സംഘടനയുടെ ഈ ആഹ്വാനം. ഇത്തവണത്തെ പുകയില വിരുദ്ധദിനത്തിന്റെ സന്ദേശം ഉപേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നതാണ്.
'വൈറസ് ബാധയ്ക്കിടെ പുകയില ഉപയോഗിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. അതുകൊണ്ട് കോവിഡിനെ അതിജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം പുകവലി അവസാനിപ്പിക്കണമെന്ന്' ഡോ. ശേഖര്‍സാല്‍ക്കര്‍ പറയുന്നു. പുകയില ഉപയോഗിക്കുന്നവര്‍ ആ ശീലം ഉപേക്ഷിക്കാന്‍ തയ്യാറാവണം. പകരം സൈക്കിളിങ്, നീന്തല്‍, യോഗ എന്നിവ പരീശീലിക്കാന്‍ തയ്യാറാവണമെന്നും ഡോക്ടര്‍ സാല്‍ക്കര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.