മുംബൈ: കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ഉള്‍പ്പടെയുള്ള പദ്ധതികള്‍ നല്‍കുമെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍. കോവിഡ് മൂലം മരിച്ച ജീവനക്കാരരുടെ കുടുംബത്തിനുള്ള സഹായ പദ്ധതികളും റിലയന്‍സ് പ്രഖ്യാപിച്ചു. വീ കെയര്‍ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയില്‍ മരണമടഞ്ഞ ജീവനക്കാരന്‍ അവസാനമായി വാങ്ങിയ മാസ ശമ്പളം ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷം കൂടി നല്‍കും.
റിലയന്‍സ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ നിത അംബാനിയും ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം ചില ജീവനക്കാര്‍ മരണപ്പെട്ടിട്ടുണ്ടെന്നും, അവരുടെ കുടുംബത്തെ സഹായിക്കുകയെന്നത് റിലയന്‍സ് കുടുംബത്തിന്റെ കടമയാണെന്നും റിലയന്‍സ് ഫൗണ്ടേഷനാണ് ധനസഹായം നല്‍കുക എന്നും മുകേഷ് അംബാനിയും നിതാ അംബാനിയും അയച്ച സന്ദേശത്തില്‍ പറയുന്നു.
റിലയന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍, സ്ഥാപകയും അധ്യക്ഷയുമായ നിത അംബാനിയും ചേര്‍ന്ന് മൂന്നു ലക്ഷം ജീവനക്കാര്‍ക്ക് ആണ് ഈ കത്ത് കൈമാറിയത്. 'രോഗവ്യാപനം കുറഞ്ഞു വരുന്നതിന് മുമ്പ് അടുത്ത ഏതാനും ആഴ്ചകളില്‍ പോസിറ്റീവ് കേസുകള്‍ ഇനിയും ഉയരും എന്ന് ഇരുവരും ജീവനക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി. സുരക്ഷ, മുന്‍കരുതല്‍, ശുചിത്വം എന്നിവ കര്‍ശനമായി പാലിക്കണം. ജീവനക്കാരും കുടുംബങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിഡുമായി ബന്ധപെട്ട് ഒന്നിലും വിട്ടുവീഴ്ച വരുത്തരുതെന്നും കത്തില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.