ഇന്ത്യയ്ക്കു വാക്‌സിന്‍ നല്‍കുമെന്ന് യു.എസ്; മോഡിയും കമല ഹാരിസും ടെലിഫോണില്‍ ചര്‍ച്ച നടത്തി

ഇന്ത്യയ്ക്കു വാക്‌സിന്‍ നല്‍കുമെന്ന് യു.എസ്;  മോഡിയും കമല ഹാരിസും ടെലിഫോണില്‍ ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: കോവിഡ് അതിരൂക്ഷമായ ഇന്ത്യയ്ക്ക് യു.എസ് വാക്‌സിന്‍ കൈമാറും. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും ടെലിഫോണില്‍ ചര്‍ച്ച നടത്തി. ആഗോളതലത്തില്‍ 25 മില്യണ്‍ ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് യു.എസ് ഇന്ത്യയിലേക്കും വാക്‌സിന്‍ എത്തിക്കുന്നത്.

നരേന്ദ്ര മോഡിക്ക് പുറമേ മെക്‌സിക്കോ പ്രസിഡന്റ് അന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍, ഗ്വാട്ടിമാല പ്രസിഡന്റ് അലജാന്‍ട്രോ ഗ്യാമത്തെയ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരോടും വാക്‌സിന്‍ നല്‍കുമെന്ന് വ്യാഴാഴ്ച കമല ഹാരിസ്  വിളിച്ചറിയിച്ചു

കമല ഹാരിസുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനുശേഷം, ഇന്ത്യയ്ക്ക് വാക്‌സിന്‍ കൈമാറാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നതായും അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇതില്‍ പ്രധാനമന്ത്രി മോഡി സന്തോഷം അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മില്‍ ആരോഗ്യ സംവിധാനങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തേണ്ട പ്രധാന്യവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. വാക്‌സിന്‍ ഉല്‍പാദന വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. കമല ഹാരിസ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിലും അവരുടെ ബിസിനസുകള്‍ക്കും നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.