പിഎം കെയേഴ്സിന്റെ വെന്റിലേറ്റര്‍ കേടായി രോഗി മരിച്ചാല്‍ ഉത്തരവാദി കേന്ദ്രം: ബോംബെ ഹൈക്കോടതി

പിഎം കെയേഴ്സിന്റെ വെന്റിലേറ്റര്‍ കേടായി രോഗി മരിച്ചാല്‍ ഉത്തരവാദി കേന്ദ്രം: ബോംബെ ഹൈക്കോടതി

മുംബൈ: പി.എം കെയേഴ്സ് ഫണ്ട് വഴി വിതരണം ചെയ്ത തകരാറുള്ള വെന്റിലേറ്ററുകള്‍ മൂലം കോവിഡ് രോഗികള്‍ മരിക്കാനിടയായാല്‍ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന് ആയിരിക്കുമെന്ന് ബോംബെ ഹൈക്കോടതി. വെന്റിലേറ്ററുകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അത്തരം വെന്റിലേറ്ററുകള്‍ ഉപയോഗിക്കുന്നതു വഴി ജീവഹാനി സംഭവിക്കാനുള്ള സാധ്യത ഒഴിവാക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ജങ് എന്നീ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഔറംഗബാദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് തകരാറുള്ള വെന്റിലേറ്ററുകള്‍ പരിശോധിച്ചുവെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് കോടതിയെ അറിയിച്ചു. അതോടെ വിഷയം ജൂണ്‍ ഏഴിന് പരിഗണിക്കുന്നതിനായി കോടതി മാറ്റിവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.