രാജ്യത്ത് 24 മണിക്കൂറിനിടെ 1,00,636 രോഗബാധിതർ; മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു

രാജ്യത്ത് 24 മണിക്കൂറിനിടെ 1,00,636 രോഗബാധിതർ; മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 2427 പേര്‍ മരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 1,74,399 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 2,71,59,180 ആയി ഉയര്‍ന്നു. നിലവില്‍ 14,01,609 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 3,49,186 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 23,27,86,482 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാൽ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 233 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 100,130 ആയി. 1.72 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക്.
എന്നാൽ, സംസ്ഥാനത്ത് പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളിൽ കുറവ് രേഖപ്പെടുത്തി.

കഴിഞ്ഞ 24 മണിക്കൂറിൽ 12,557 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കേസാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ 14,433 രോഗികൾ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 55,43,267 ആയി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 95.05 ശതമാനമായി ഉയർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.